അഫ്സ്പ പിൻവലിക്കൽ: കേരളത്തിന്‍റെ സഹായം തേടുമെന്ന് ഇറോം ശർമിള

തിരുവനന്തപുരം: മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം (അഫ്സ്പ) പിൻവലിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് കേരളത്തിന്‍റെ സഹായം തേടുമെന്ന് ഇറോം ശർമിള. കേരളത്തിലെ ഭരണാധികാരികളുടെ സഹായം തേടുകയാണ് ലക്ഷ്യം. തനിക്ക് വൻവരവേൽപ്പാണ് കേരളം നൽകിയതെന്നും ഇറോം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനും ആയി കൂടിക്കാഴ്ച നടത്താൻ തിരുവനന്തപുരത്ത് എത്തിയതാണ് ഇറോം ശർമിള. മുഖ്യമന്ത്രിയുടെ ഒാഫീസിൽ വെച്ചാണ് പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച.

പാലക്കാട് ജങ്ഷനിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇറോം ശർമിള തിരുവനന്തപുരത്ത് എത്തിയത്. സഹപ്രവർത്തക നജ്മ ബീവിയും ഇറോമിനെ അനുമഗിക്കുന്നുണ്ട്.

Tags:    
News Summary - manipur iron lady irom sharmila in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.