മാണി സി. കാപ്പൻ നിയമസഭാംഗമായി സത്യപ്രതിജ്​ഞ ചെയ്​തു

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മാണി സി. കാപ്പൻ നിയമസഭാംഗമായി സത്യ​പ്രതിജ്​ഞ ചെയ്​തു. ബുധനാഴ്​ച രാവിലെ 10.30ന്​ നിയമസഭ ബാങ്ക്വറ്റ്​ ഹാളിൽ നടന്ന ചടങ്ങിൽ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണ​​െൻറ സാന്നിധ്യത്തിലാണ്​ സത്യവാചകം ചൊല്ലിയത്​. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പുതിയ നിയമസഭാംഗത്തെ അഭിനന്ദിച്ചു.

ഡെപ്യൂട്ടി സ്​പീക്കർ വി. ശശി, മന്ത്രിമാരായ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, ഡോ. തോമസ്​ ​െഎസക്​, രാമച​ന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, എം.എം. മണി, സി. രവീന്ദ്രനാഥ്​, എ.സി. മൊയ്​തീൻ, കടകംപള്ളി സുരേന്ദ്രൻ, കെ. രാജു, വി.എസ്​. സുനിൽകുമാർ, ടി.പി. രാമകൃഷ്​ണൻ, പി. തിലോത്തമൻ, ഗവ. ചീഫ്​ വിപ്പ്​ കെ. രാജൻ, സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ, എം.എൽ.എമാർ തുടങ്ങിയവർ സംബന്ധിച്ചു.

മാണി സി. കാപ്പ​​െൻറ ഭാര്യ ആലീസ്​, മക്കളായ ടീന കാപ്പൻ, ദീപ കാപ്പൻ പേരമക്കളായ റയാൻ, നിയ, സഹോദരങ്ങളായ ജോർജ്​ സി. കാപ്പൻ, ചെറിയാൻ സി. കാപ്പൻ, ഡോ. തോമസ്​ സി. കാപ്പൻ എന്നിവരും ചടങ്ങിനെത്തി. യു.ഡി.എഫ്​ അംഗങ്ങളിൽ​ എൽദോസ്​ കുന്നപ്പിള്ളി എം.എൽ.എ മാത്രമാണ്​ ചടങ്ങിനെത്തിയത്​. പി.സി. ജോർജ്​ എം.എൽ.എയും പ​െങ്കടുത്തു.

54 വർഷം പാലായെ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ പിൻഗാമിയായാണ് കാപ്പ​​െൻറ സഭയിലേക്കുള്ള വരവ്. മാണിയുടെ മരണത്തെ തുടർന്ന്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ജോസ്​ ടോമിനെ 2943 വോട്ടിനാണ്​ മാണി സി. കാപ്പൻ തോൽപ്പിച്ചത്​.

Tags:    
News Summary - Mani C Kappan Sovereign MLA Post -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.