ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ജനറല്‍ ആശു പത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടൻറ്​ ഡോ. എ. സുരേഷ് കുമാറിനെ സര്‍വിസില്‍നിന്ന്​ സസ്‌പെൻഡ്​ ചെയ്​തു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടി​​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി.

ജീവനക്കാരുടെ അശ്രദ്ധ മൂലം രോഗി ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരരുതെന്ന് മന്ത്രി പറഞ്ഞു. രോഗിയുടെ ജീവന്‍ ​െവച്ച് പന്താടുന്ന അവസ്ഥ അംഗീകരി ക്കാന്‍ കഴിയില്ല. അതിനാല്‍തന്നെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇനിയൊരാള്‍ക്കും ഇങ്ങനെയൊരവ സ്ഥ ഉണ്ടാകരുത്. ശസ്ത്രക്രിയ മാറി നടത്തിയ ഏഴുവയസ്സുകാരന് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു​.

അതിനി​െട ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കമീഷൻ അംഗം കെ. മോഹൻകുമാർ ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു. ഡോക്ടർമാരടക്കം തിയറ്ററിൽ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും വിശദീകരണം മെഡിക്കൽ കോളജ് സൂപ്രണ്ട് ഉടൻ ഹാജരാക്കണം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നൽകാനും കമീഷൻ ആവശ്യപ്പെട്ട​ു.

മഞ്ചേരി മെഡിക്കൽ കോളജിൽ പ്രതിഷേധ പരമ്പര
മഞ്ചേരി: ഗവ. െമഡിക്കൽ കോളജിൽ ഏഴു വയസ്സുകാരനെ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആശുപത്രിയിൽ പ്രതിഷേധ പരമ്പര. ഡോക്ടറെ സസ്പെൻഡ്​ ചെയ്യണമെന്നും കുടുംബത്തിന് നഷ്​ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ബുധനാഴ്ച രാവിലെ മുതൽ പ്രതിഷേധവുമായി സംഘടനകൾ രംഗത്തെത്തിയത്​. സംഘർഷ സാധ്യത കണക്കിലെടുത്ത് ആശുപത്രി പരിസരത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.

എ.ഐ.വൈ.എഫ്​ നേതൃത്വത്തിലാണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. സൂപ്രണ്ട് ഓഫിസി​േലക്ക്​ നടത്തിയ മാർച്ച്​ സി.പി.ഐ ജില്ല കമ്മിറ്റി അംഗം പി.ടി. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. സുധീപ് കോൽക്കാടൻ അധ്യക്ഷത വഹിച്ചു. പി.എസ്. കൃഷ്​ണദാസ്, രാജേന്ദ്രൻ പന്തല്ലൂർ, ഇ. സനൂപ്, പി. സലിൽ, ശ്രീനി, സുരേഷ് ആനക്കയം, ബാബുരാജ് ചെറാകുത്ത് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് യു.ഡി.എഫി​​െൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആശുപത്രിയിലേക്ക്​ തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം തടഞ്ഞു. തുടർന്ന് നേതാക്കൾ സൂപ്രണ്ടുമായി ചർച്ച നടത്തി. ഡോക്ടറുടെ ഭാഗത്ത് വീഴ്​ചയുണ്ടായതായും ഓപറേഷൻ തിയറ്ററിലെ നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തുമെന്നും സർജറിക്ക്​ മുമ്പ് നഴ്സിങ് സൂപ്രണ്ടും അനസ്തേഷ്യ നൽകുന്ന ഡോക്ടറും കേസ് ഡയറി പരിശോധിക്കുമെന്നും തിയറ്റർ കമ്മിറ്റി ചേർന്ന് വിഷയം ചർച്ച ചെയ്യുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

മുനിസിപ്പൽ മുസ്​ലിം ലീഗ് പ്രസിഡൻറ് വല്ലാഞ്ചിറ മുഹമ്മദലി, കെ.കെ.ബി. മുഹമ്മദലി, വല്ലാഞ്ചിറ ഹുസൈൻ, യൂത്ത്​ലീഗ് മണ്ഡലം പ്രസിഡൻറ് അഡ്വ. എ.പി. ഇസ്മായിൽ, അക്ബർ മിനായി, അനസ് അത്തിമണ്ണിൽ എന്നിവർ നേതൃത്വം നൽകി.

എം.എൽ.എ കുട്ടിയെ സന്ദർശിച്ചു
മഞ്ചേരി: ആളുമാറി ഓപറേഷന് വിധേയനായ കരുവാരക്കുണ്ട് സ്വദേശി ഏഴ്​ വയസ്സുകാരൻ മുഹമ്മദ് ദാനിഷിനെ അഡ്വ. എം. ഉമ്മർ എം.എൽ.എ സന്ദർശിച്ചു. രക്ഷിതാക്കളോട് കുട്ടിയുടെ വിവരങ്ങൾ ആരാഞ്ഞു. ആശുപത്രിയുടെ ഭാഗത്ത് ഗുരുതര വീഴ്​ചയാണ് ഉണ്ടായതെന്നും കുടുംബത്തിന് നഷ്​ടപരിഹാരം നൽകാൻ ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - mancheri medical college surgery doctor suspended -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.