Posted On
date_range Updated On
date_range കാറിൽ വീട്ടമ്മയെ തട്ടികൊണ്ട് പോയി സ്വർണ്ണം കവർന്ന സംഭവം; സംഘത്തലവൻ അറസ്റ്റിൽ
നേമം: വീട്ടമ്മയെ തട്ടികൊണ്ട്പോയി സ്വർണം കവർന്ന ശേഷം റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ സംഘത്തിലെ പ്രധാന സൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് ഇരട്ടകലുങ്ക് മേലെ പുത്തൻ വീട്ടിൽ ഗണേശ (44) നെയാണ് നരുവാമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കൊലപാതക കേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ്. കാറിൽ വീട്ടമ്മയെ തട്ടികൊണ്ട് പോയി സ്വർണം കവർന്ന ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. 40 പവൻ സ്വർണമാണ് സംഘം വീട്ടമ്മയിൽ നിന്നും കവർന്നത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.