ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി യുവതിയെ അക്രമിച്ചയാൾ അറസ്റ്റിൽ

പാരിപ്പള്ളി:  ഓട്ടോറിക്ഷ തടഞ്ഞു നിർത്തി യുവതിയെ പൊതുയിടത്തിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കോവിൽവട്ടം തട്ടാർക്കോണത്ത് ചാമത്തടത്തിൽ കല്ലുംമൂട്ടിൽ വീട്ടിൽ അജീഷ് (35) നെയാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.


പാരിപ്പള്ളി ശ്രീരാമപുരം പെട്രോൾ പമ്പിന് സമീപമാണ് സംഭവം. യുവതിയെ മുൻപരിചയമുള്ള ഇയാൾ യുവതിയുടെ ഭർത്താവിന്റെ ആക്സിഡന്റ് കേസിലെ നഷ്ടപരിഹാരതുകയുടെ പങ്കുവേണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമിച്ചത്.


വിരലുകൾക്ക് പരിക്കേറ്റ യുവതി പാരിപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.  

Tags:    
News Summary - manarrestedforattackingwomaninparippallykollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.