????

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

മാ​ന​ന്ത​വാ​ടി: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​ന​ന്ത​വാ​ടി ച​ങ്ങാ​ട​ക്ക​ട​വ് പു​ലി ക്വാ​ർ​ട്ടേ​ഴ്സ് താ​ഴം​കു​ളം അ​ലി (46) ആ​ണ് മ​രി​ച്ച​ത്. കെ​ല്ലൂ​ർ മാ​നാ​ഞ്ചി​റ​യി​ലെ സി​വി​ൽ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ൽ ചു​മ​ട്ട് തൊ​ഴി​ലാ​ളി​യാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ആ​റു​മ​ണി​യോ​ടെ​യാ​ണ്​ അ​പ​ക​ടം. ക​ല്ലോ​ടി റോ​ഡി​ലൂ​ടെ തോ​ണി​ച്ചാ​ലി​ലെ​ത്തി​യ കാ​ർ പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ അ​ലി സ​ഞ്ച​രി​ച്ച ബൈ​ക്കി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്ന്  പൊ​ലീ​സ് പ​റ​ഞ്ഞു.

മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു അ​ലി.  മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ൻ​സ​െൻറ്ഗി​രി​യി​ലും തു​ട​ർ​ന്ന് ക​ൽ​പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ മ​ര​ണം.  ഭാ​ര്യ: ന​സീ​മ. മ​ക്ക​ൾ: മി​ഥ്​​ലാ​ജ്, അ​ജ്മ​ൽ, മാ​ജി​ത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.