മാനങ്കേരി അബ്​ദു വധം: ​പ്രതികൾ സി.ബി.​െഎ കസ്​റ്റഡിയിൽ

കൊച്ചി: കൊടുങ്ങല്ലൂർ ​എറിയാട് മാനങ്കേരി അബ്​ദു വധക്കേസിൽ അറസ്​റ്റിലായ രണ്ട്​ പ്രതികളെ രണ്ടുദിവസത്തേക്ക്​ സി.ബി.​െഎ കസ്​റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി ​െകാടുങ്ങല്ലൂർ എടവിലങ്ങ്​ കു​ൈ​ഞ്ഞനി പടിയത്ത്​ മണപ്പാട്ടിൽ വീട്ടിൽ പി.എ. മുഹമ്മദ്​ എന്ന സിറ്റി മുഹമ്മദ്​ (50), രണ്ടാം പ്രതി എടവിലങ്ങ്​ കുഞ്ഞൈനി പുന്നിലത്ത്​ വീട്ടിൽ പി.കെ. അബ്​ദുൽ കരീം (47) എന്നിവരെയാണ്​ എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി ശനിയാഴ്​ച വൈകീട്ട്​ 3.30 വരെ സി.ബി.​െഎയുടെ കസ്​റ്റഡിയിൽ വിട്ടത്​. ഒന്നും രണ്ടും പ്രതികൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റുചിലരുമായി നടത്തിയ ഗൂഢാലോചനയെത്തുടർന്നാണ്​ കൊല നടത്തിയതെന്ന്​ സി.ബി.​െഎ സംഘം കോടതിയെ അറിയിച്ചു. 

2006 ഡിസംബർ 14നാണ് എറിയാട് കേരള വർമ ഹൈസ്​കൂളിന് സമീപത്ത്​ അബ്​ദു ആക്രമിക്കപ്പെട്ടത്. സൈക്കിളിൽ വീട്ടിലേക്ക് വരുകയായിരുന്ന അബ്​ദുവിനെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലച്ചോറ്​ തകർന്ന്​ പുറത്തുവന്നു. നിലവിളി കേട്ട് സമീപത്തെ വീടുകളിൽനിന്ന് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ആക്രമിസംഘം രണ്ട്​ ബൈക്കിൽ രക്ഷപ്പെ​ട്ടു. അബ്​ദുവിനെ നാട്ടുകാർ ആദ്യം കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പി​െച്ചങ്കിലും അടുത്ത ദിവസം മരിച്ചു. 

10 വർഷം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും തെളിവ്​ ലഭിക്കാതെവന്നതോടെ സി.ബി.​െഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പ്രഥമ വിവര റിപ്പോർട്ട്​ ഫയൽ ചെയ്​ത്​ ഒരുവർഷത്തിനിടെ നടത്തിയ മൊഴിയെടുക്കലിലാണ്​ അറസ്​റ്റിന്​ സഹായകമായ തെളിവുകൾ ലഭിച്ചത്​. മോ​േട്ടാർ സൈക്കിളിൽ രക്ഷപ്പെട്ടവർ ആരൊക്കെയാണെന്ന വിവരം ലഭിച്ചിട്ടില്ല. പ്രതികളെ കസ്​റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരം പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന ​പ്രതീക്ഷയിലാണ്​ സി.ബി.​െഎ. തെളിവെടുപ്പിന്​ കൊല നടന്ന എറിയാടും പ്രതികളുമായി സി.ബി.​െഎ സംഘം പോകും. 

ആക്രമണം പെ​െട്ടന്നുള്ള വിദ്വേഷത്താലല്ലെന്നും വൻ ഗൂഢാലോചന ഇതിന്​ പിന്നിൽ നടന്നിട്ടുണ്ടെന്നും വ്യക്​തമായതിനെത്തുടർന്ന്​ പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റംകൂടി ചുമത്താൻ ആവശ്യപ്പെട്ട്​ സി.ബി.​െഎ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്​. കൂടുതൽ വിവരം ലഭ്യമായില്ലെങ്കിൽ സി.ബി.​െഎ ശനിയാഴ്​ച വീണ്ടും കസ്​റ്റഡി നീട്ടിക്കിട്ടാൻ അപേക്ഷ സമർപ്പിക്കും.  

Tags:    
News Summary - Manangeri Abdu Murder Case: Accuses under CBI Custody -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.