Posted On
date_range Updated On
date_range വാതുവെച്ച് കോഴിമുട്ട തീറ്റ: 41 മുട്ട തിന്നയാൾ കുഴഞ്ഞുവീണ് മരിച്ചു
ജോൻപുർ (യു.പി): ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിൽ വാതുവെച്ച് കോഴിമുട്ട തീറ്റമത്സരത്തിൽ പങ്കെടുത്തയാൾ കുഴഞ ്ഞുവീണ് മരിച്ചു. സുഭാഷ് യാദവ് എന്ന 42കാരനാണ് മരിച്ചത്. ഇയാളും സുഹൃത്തും തമ്മിലാണ് 50 മുട്ട തിന്നാൽ 2,000 രൂപ നൽകാമെന്ന വാഗ്ദാനത്തിൽ വാതുവെച്ചത്.
തുടർന്ന്, സുഭാഷ് 41 മുട്ടകൾ അകത്താക്കി. 42ാമത്തെ മുട്ട കഴിക്കുേമ്പാൾ കുഴഞ്ഞുവീണു. തുടർന്ന് ആളുകൾ ആശുപത്രിയിലാക്കി. എന്നാൽ, മണിക്കൂറുകൾക്കുശേഷം മരിച്ചു. അമിതമായി ഭക്ഷണം കഴിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.