കുണ്ടറ: വീട്ടമ്മയെ വീടിന് മുന്നിൽ റോഡിൽ കുത്തിക്കൊന്നു. പെരുമ്പുഴ കേരളപുരം അഞ്ചുമുക്ക് കരിമ്പിൻകര ഉമർ കൊട്ടേജിൽ ഒമർ ഷെരീഫിെൻറ ഭാര്യ ഷൈല (38) ആണ് കൊല്ലപ്പെട്ടത്. അഞ്ചുമുക്ക് കരിമ്പിൻകര കുന്നുംപുറത്ത് വീട്ടിൽ അനീഷി(32)നെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്്ച രാവിലെ 9.30ഓടെ നാട്ടുകാർ നോക്കിനിൽക്കെയാണ് സംഭവം.
ഇളയ കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോയി മടങ്ങിവന്ന ഷൈലയെ വഴിയിൽ കാത്തുനിന്ന അനീഷ് ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും തോളിലുമായി പത്തിലധികം കുത്തേറ്റ ഷൈല റോഡിലേക്ക് വീണു. നാട്ടുകാർ അറിയിച്ചതിനെ തുടർെന്നത്തിയ കുണ്ടറ പൊലീസ് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുത്താനുപയോഗിച്ച കത്തി കഴുകിയശേഷം സംഭവസ്ഥലത്ത് തന്നെ നിലയുറപ്പിച്ച അനീഷ് പൊലീസിനെ കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. സംഭവം കണ്ടുനിൽക്കുകയും വിവരം അറിഞ്ഞ് ഒാടിക്കൂടുകയും ചെയ്ത നാട്ടുകാർ എല്ലാം നോക്കിനിന്നതേയുള്ളൂ.
അനീഷും ഷൈലയും അടുപ്പത്തിലായിരുെന്നന്ന് നാട്ടുകാർ പറയുന്നു. ഒരുവർഷം മുമ്പ് അനീഷിെൻറ വിവാഹം കഴിഞ്ഞെങ്കിലും ഷൈലയുമായുള്ള ബന്ധത്തെ തുടർന്ന് വിവാഹബന്ധം വേർപെട്ടു. അടുത്തിടെ ഇരുവരും അത്ര സൗഹൃദത്തിലല്ലായിരുന്നത്രെ. ഇതിെൻറ വൈരാഗ്യത്തിലാണ് സംഭവമെന്ന് കരുതുന്നു.
സുഹൃത്തിെൻറ ബൈക്കിലാണ് അനീഷ് എത്തിയിത്. ഇതിെൻറ ടാങ്ക് കവറിൽ മുളകുപൊടി കവറും കണ്ടെടുത്തു. ഷൈലയുടെ ഭർത്താവ് ഒമർ ഷെരീഫ് ദുൈബയിലാണ്. മക്കൾ: ഒമർ റമീസ്, റൗദ. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. കൊട്ടാരക്കര എസ്.പി ഹരിശങ്കർ, ഡിവൈ.എസ്.പി പി. നാസറുദ്ദീൻ, കുണ്ടറ സി.ഐ രമേശ്കുമാർ, എസ്.ഐ മാരായ വിദ്യാധിരാജ്, ഗോപകുമാർ എന്നിവർ സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.