ടെമ്പോ ട്രാവലർ ബൈക്കിലിടിച്ച് പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചാം പരത്തിയിൽ ടെമ്പോ ട്രാവലർ ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കറ്റ രണ്ടാമത്തെയാളും മരിച്ചു. ബൈക്ക് യാത്രികരിൽ ഒരാളായ പുതിയകാവ് പഴുന്തറയിൽ വാടകക്ക് താമസിക്കുന്ന പി.വെമ്പല്ലൂർ സ്വദേശി തേപറമ്പിൽ പരേതനായ സെയ്തുവിന്റെ മകൻ അഷറഫ് എന്ന മുഹമ്മദ് ഷെരീഫ് (54) ആണ് മരിച്ചത്.

തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിരിക്കെയായിരുന്നു മരണം. കഴിഞ്ഞ 23ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന പെരിഞ്ഞനം സ്വദേശി പീച്ചാംപുള്ളി ജ്യോതിബസു (59) അപകടം നടന്നയുടൻ മരിച്ചിരുന്നു. ഇടിച്ചിട്ട ടെമ്പോ ട്രാവലർ നിർത്താതെ പോയി. രണ്ട് മരണത്തിന് ഉത്തരവാദിയായ ഈ ടെമ്പോ ട്രാവലർ കണ്ടെത്താനായിട്ടില്ല.

Tags:    
News Summary - man killed when a Tempo Traveler collided with his bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.