മെറ്റ കണ്ണടയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്ന യുവാവ് പിടിയിൽ

തിരുവനന്തപുരം: ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്ന യുവാവ് പിടിയിൽ. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷാ ആണ് പൊലീസ് കസ്റ്റഡിയിലായത്. ഇയാൾക്കൊപ്പം അഞ്ച് സ്ത്രീകളുമുണ്ടായിരുന്നു.

സുരക്ഷാ പരിശോധന കഴിഞ്ഞ് മുന്നോട്ടുനീങ്ങിയ ശേഷമാണ് കണ്ണടയിൽ ലൈറ്റ് തെളിയുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കണ്ണട പരിശോധിക്കുകയായിരുന്നു. സുരേന്ദ്ര ഷായെ ഫോർട്ട് പൊലീസിന് കൈമാറി.

മഥുരയും രാമേശ്വരവും സന്ദർശിച്ച ശേഷം ഇന്നലെ വൈകുന്നേരമാണ് സംഘം പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയത്. സുരക്ഷാ മേഖലയിൽ ചിത്രീകരണത്തിന് ശ്രമിച്ചതിന് ഇയാൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുത്തു. 

Tags:    
News Summary - man in custody for entering security zone of padmanabhaswamy temple wearing mets glass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.