Posted On
date_range Updated On
date_range പുൽക്കാട് കത്തിക്കുന്നതിനിടെ തീപിടിച്ച് വയോധികൻ മരിച്ചു
പറളി (പാലക്കാട്): പറമ്പിലെ പുൽക്കാടുകളിൽ പടർന്ന തീയിൽ കാൽ വഴുതിവീണ് വയോധികൻ മരിച്ചു. പറളി കിണാവല്ലൂർ കമ്പ നീളിക്കാട് അബ്ദുറഹ്മാനാണ് (70) പൊള്ളലേറ്റ് മരിച്ചത്. പറമ്പിലെ പുൽക്കാട് കത്തിക്കുന്നതിനിടെ നിയന്ത്രണാതീതമായ തീ കെടുത്താൻ ശ്രമിക്കവെയാണ് അപകടം. തിങ്കളാഴ്ച വൈകുന്നേരം ആറിനാണ് സംഭവം.
അബ്ദുറഹ്മാന്റ വീടിന് ഒരു കിലോമീറ്റർ അകലെ കോട്ടക്കാട് പറമ്പിലാണ് സംഭവം. ഭാര്യ: ജറീന. മക്കൾ: രഹന, ഷഹന (പറളി പഞ്ചായത്തംഗം), ഷഫീക്. മരുമക്കൾ: ബിബിൻ മൂസ, അഷറഫ്, സഫ. ഖബറടക്കം ചൊവ്വാഴ്ച കമ്പ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.