കോവിഡ്​ വാക്​സിൻ കുത്തിവെപ്പ്​ എടുക്കാതിരിക്കാൻ ഭാര്യയുടെ ആധാർ കാർഡുമായി മരത്തിൽ കയറി ഭർത്താവ്​

ഭോപ്പാൽ: കോവിഡ്​ വാക്​സിൻ കുത്തിവെപ്പിൽ നിന്ന്​ രക്ഷപ്പെടാൻ ഭാര്യയുടെ ആധാർ കാർഡുമായി മരത്തിൽ കയറി ഭർത്താവ്​. തനിക്കും ഭാര്യക്കും വാക്​സിൻ ലഭിക്കുന്നത്​ ഒഴിവാക്കുന്നതിനായാണ്​ കനിവരാൾ മരത്തിൽ കയറിയത്​. മധ്യപ്രദേശിലെ രാജ്​ഗ്രാഹ്​ ജില്ലയിലെ പതാകലൻ ഗ്രാമത്തിലായിരുന്നു സംഭവം.

ഗ്രാമത്തിലെ വാക്​സിൻ ക്യാമ്പിലേക്ക്​ ഇയാൾ എത്തിയെങ്കിലും സ്വീകരിക്കാൻ വിസമ്മതിച്ച്​ മരത്തിൽ കയറുകയായിരുന്നു. ഭാര്യക്കും വാക്​സിൻ ലഭിക്കാതിരിക്കാൻ അവരുടെ ആധാർ കാർഡും ഇയാൾ കൈയിൽ കരുതിയിരുന്നു. തുടർന്ന്​​ ബ്ലോക്ക്​ മെഡിക്കൽ ഓഫീസറുൾപ്പടെ സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

കോവിഡ്​ വാക്​സിൻ കുത്തിവെപ്പ്​ എടുക്കാതിരിക്കാൻ ഭാര്യയുടെ ആധാർ കാർഡുമായി മരത്തിൽ കയറി ഭർത്താവ്​ ദീർഘ നേരം സംസാരിച്ച​തിനെ തുടർന്ന്​ കനിവരാളിന്‍റെ വാക്​സിൻ പേടി മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും. അടുത്ത തവണ കനിവരാളിനും ഭാര്യക്കും വാക്​സിൻ നൽകുമെന്നും ബ്ലോക്ക്​ മെഡിക്കൽ ഓഫീസർ ഡോ.രാജീവ്​ പറഞ്ഞു.

Tags:    
News Summary - Man climbs tree with wife’s Aadhar card to avoid getting Covid vaccine in MP village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.