മനുഷ്യ പാലമായി മാറിയ സിയാദിനെ ജന്മനാട് ആദരിച്ചു

പുറത്തൂർ: മനുഷ്യ പാലമായി കിടന്ന് വെള്ളപൊക്കത്തിൽ നിന്നും യുവതിയെ രക്ഷിച്ച് നാടിന്‍റെ താരമായി മാറിയ കൂട്ടായി വാടിക്കൽ എനീന്‍റ പുരക്കൽ സിയാദിന് ജന്മനാട് ആദരിച്ചു. കൂട്ടായിയിൽ നടന്ന ചടങ്ങിൽ സിയാദിനെ മന്ത്രി കെ.ടി ജലീൽ ഷാൾ അണിയിച്ച് ആദരിച്ചു. സിയാദിനെ പോലുള്ളവരാണ് പ്രളയകെടുതിയിൽ നിന്നും കേരളത്തിന്‍റെ രക്ഷകരായതെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവയിലെ പൊഴിയൂരിൽ രക്ഷാപ്രവർത്തനത്തിനിടെ സിയാദ് ശരീരം പാലമാക്കി യുവതിയെ രക്ഷപ്പെടുത്തിയത്. വെള്ളം ഉയർന്നു പൊന്തിയതിനാൽ വീട്ടുകാരെ തോണിയിൽ കയറ്റുന്നതിനിടെ തോണി മതിലിന് അടുപ്പിച്ച് എത്താൻ കഴിയാത്തതിനിടെ തുടർന്ന് മതിലിനും തോണിക്കുമിടയിൽ ശരീരം പാലമാക്കുകയായിരുന്നു സിയാദ്.  ഇത് സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് സിയാദ് താരമാകുകയായിരുന്നു.

ചടങ്ങിൽ സംസ്ഥാന മൽസ്യതൊഴിലാളി കടാശ്വാസ കമീഷൻ അംഗം കൂട്ടായി ബഷീർ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സി പി ഷുക്കൂർ, ഗ്രാമ പഞ്ചായത്ത് അംഗം എം.പി മജീദ്, ഇ ജാഫർ, എ.കെ മജീദ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Man Bridge Siyad Honoured in Motherland -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.