ആറ്റിങ്ങല്‍ (തിരുവനന്തപുരം): കിഴുവിലം മുടപുരത്ത് യുവാവിന് റോഡില്‍ ക്രൂരമർദനം. 10 ദിവസം മുമ്പ് നടന്ന സംഭവത്തിെൻറ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. കുറ്റക്കാരെ പിടികൂടാന്‍ റൂറല്‍ എസ്.പി അശോക് കുമാര്‍ ആറ്റിങ്ങല്‍ സി.ഐ എം. അനില്‍കുമാറിനെ ചുമതലപ്പെടുത്തി. 13ന് വൈകീട്ട് അഞ്ചിന് മുടപുരം ജങ്ഷനിലായിരുന്നു സംഭവം. ചാറ്റല്‍ മഴ പെയ്തുകൊണ്ടിരിക്കവേ രണ്ടു യുവാക്കള്‍ ബൈക്കിലെത്തുകയും തിരക്കുള്ള പാതയിൽ തുടര്‍ച്ചയായി റൗണ്ടടിക്കുകയും ചെയ്തു.
ബൈക്കുകള്‍ ഉള്‍പ്പെടെ പല വാഹനങ്ങളെയും ഇടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിെട മുടപുരം സ്വദേശിയും പാചകക്കാരനുമായ സുധീറിെൻറ ബൈക്കിലും ഇടിക്കാന്‍ ശ്രമിച്ചു. ഇതു ചോദ്യം ചെയ്ത സുധീറിനെ യുവാക്കള്‍ ക്രൂരമായി മർദിക്കുകയായിരുന്നു. ഒപ്പം യാത്ര ചെയ്തയാളും രക്ഷിക്കുവാനെത്തിയവരും ആക്രമികളുടെ ആക്രോശം കേട്ട് ഭയന്ന് മാറി. വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. യുവാവിനെയും അക്രമം കാട്ടുന്ന യുവാക്കളെയും തിരിച്ചറിഞ്ഞതായും സുധീറിനോട് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടതായും എസ്.െഎ പറഞ്ഞു. ദൃശ്യങ്ങള്‍ പുറത്തായതോടെ പ്രതികൾ ഒളിവിലായതായാണ് സൂചന. സംഭവം സംബന്ധിച്ച് പരാതിനല്‍കിയിട്ടില്ലെന്നും പുറത്തുെവച്ച് മധ്യസ്ഥതയില്‍ പ്രതികൾ പണം നല്കി ഒത്തുതീര്‍പ്പാക്കിയെന്നുമാണ് പൊലീസിെൻറ പ്രാഥമിക അന്വേഷണത്തില്‍ അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.