Posted On
date_range Updated On
date_range രണ്ടാം ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ മൊബൈലിലൂടെ കൈമാറിയ പ്രതി പിടിയില്‍
നെടുമ്പാശ്ശേരി: രണ്ടാം ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പലര്‍ക്കും കൈമാറിയ കേസിലെ പ്രതി വിദേശത്തുനിന്ന് മടങ്ങിയത്തെിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദുകുഞ്ഞാണ് (37) പിടിയിലായത്. ഷാര്‍ജയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഇയാളുടെ രണ്ടാം ഭാര്യ ബിസിനസ് പങ്കാളിക്കൊപ്പം ഒളിച്ചുപോയതിലെ പ്രതികാരമായാണ് രംഗങ്ങള്‍ പ്രചരിപ്പിച്ചത്.
രണ്ടാം ഭാര്യ നല്‍കിയ പരാതിയത്തെുടര്‍ന്ന് നാലുമാസത്തോളം ഇയാള്‍ ഷാര്‍ജയില്‍ ജയിലിലായിരുന്നു. യുവതി കാഞ്ഞങ്ങാട് പൊലീസില്‍ നല്‍കിയിരുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയ ഇയാളെ കാഞ്ഞങ്ങാട് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.