ആളില്ലാത്ത വീട്ടില്‍ കയറി അക്രമം നടത്തിയ കേസില്‍ 85 ദിവസം ഒളിവില്‍ കഴിഞ്ഞ പ്രതിഅറസ്റ്റില്‍

ചെങ്ങന്നൂര്‍: രാത്രിയില്‍ ആളില്ലാ വീട്ടില്‍ കയറി അക്രമം നടത്തിയ കേസില്‍ 85 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ചെങ്ങന്നൂര്‍ നൂറ്റവന്‍പാറ കളത്രമോടിയില്‍ വീട്ടിൽ അനന്തുവേണു(ബിനീഷ്-25)വിനെ ചെങ്ങന്നൂര്‍ സി.ഐ എ.സി വിപിന്റെ നേതൃത്വത്തിലുള്ള സംഘം തകഴിയിലെ ബന്ധുവീട്ടില്‍നിന്നും ശനിയാഴ്ചപുലര്‍ച്ചെര ണ്ടു മണിയോടെ പിടികൂടി. ഇക്കഴിഞ്ഞ ജനുവരി അഞ്ചിനു രാത്രിയില്‍ ചെങ്ങന്നൂര്‍ നൂറ്റവന്‍പാറവടക്കേചരുവില്‍ എന്‍.ബാലകൃഷ്ണ (65)ന്റെ വീട്ടിലാണ്അക്രമി അഴിഞ്ഞാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലക്ഷങ്ങളുടെ നഷ്ടംവരുത്തിയത്.

ടി.വി, ഡിഷ്ആന്റിന, ഫാന്‍, വൈദ്യുതി മീറ്റര്‍ എന്നിവയും വീട്ടുപകരണങ്ങളും അടിച്ചു തകര്‍ത്തിരുന്നു. ഈസമയം വീട്ടുടമ സ്ഥലത്തുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം കാന്‍സര്‍ രോഗിയായ ബാലന്‍ ഒറ്റക്കായിരുന്നു താമസം. പരസഹായം ആവശ്യമുള്ളതിനാല്‍ സഹോദരങ്ങളുടെ വീടുകളില്‍ മാറിമാറിതാമസിച്ചുവരികയായിരുന്നു. അന്നുരാത്രി അല്പമകലെയുള്ള സഹോദരിയുടെ വീട്ടില്‍ ആയിരുന്നു ബാലന്‍. പിറ്റേന്നു രാവിലെ വീട്ടിലെത്തിയപ്പോഴാണ്ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്.

വീടിന്റെപുറംഭിത്തിയിലെ വൈദ്യുതിമീറ്റര്‍ അടിച്ചുതകര്‍ത്ത നിലയിലായിരുന്നു. കൂടുതല്‍പരിശോധനയില്‍ വീടിന്റെ പുറകുവശത്തെ വാതിലിന്റെ കതക് ഇളക്കിമാറ്റിയ നിലയിലും അടുക്കളയിലുണ്ടായിരുന്ന സകലപാത്രങ്ങളും അകത്തെ മുറിയിലുണ്ടായിരുന്ന ടി.വി, ടേബിള്‍ഫാന്‍ എന്നിവയും തകർത്തു.

Tags:    
News Summary - man arrested in chengannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.