കൊല്ലത്ത് ഫാമിലെ പശുക്കളെ ലൈംഗീകമായി ഉപദ്രവിച്ചയാൾ പിടിയിൽ

കന്നുകാലികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയയാളെ കൊല്ലം ചടയമംഗലത്ത് പൊലീസ് പിടികൂടി. പേരേടം സ്വദേശി മണി ആണ് മൃഗങ്ങളെ ശെലംഗികമായി ക്രൂരതക്കിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാമിലെ ജീവനക്കാര്‍ എത്തിയപ്പോഴേക്കും പ്രതി മതില്‍ ചാടി കടന്നു. ശേഷം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. മണി ഇതിന് മുമ്പും സമാന കേസുകളിൽ പ്രതിയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി മണി പൊലീസിനോട് സമ്മതിച്ചു. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.

കഴിഞ്ഞ വര്‍ഷം മയ്യനാട് ഭാഗത്ത് സമാനമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നയാള്‍ക്കെതിരെ ക്ഷീരകര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുളള പരാതികള്‍ ജില്ലയിലെ മറ്റ് സ്റ്റേഷനുകളില്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - Man arrested for sexually harassing cows in Kollam farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.