ക്രിപ്റ്റോ കറൻസി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ ആൾ പിടിയിൽ

തൃശ്ശൂർ: ക്രിപ്റ്റോ കറൻസി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണംതട്ടിയ ആൾ പിടിയിൽ. തൃശ്ശൂർ മണ്ണാമംഗലം ഭാഗത്ത് തകിടിപ്പുറത്ത് വീട്ടിൽ ടി.ജെ. ജോയ് (50) ആണ് അറസ്റ്റിലായത്.

ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം തരാമെന്ന് വിശ്വസിപ്പിച്ച് ചിങ്ങവനം പാത്താമുട്ടം സ്വദേശിയായ ആളിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

ചിങ്ങവനം എസ്.എച്ച്.ഒ വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സജി എം.പി, സി.പി.ഒമാരായ റിങ്കു, പ്രിൻസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Man arrested for defrauding people by promising to partner in cryptocurrency business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.