തളിപ്പറമ്പ്: തളിപ്പറമ്പിൽ എ.എസ്.ഐയെ ആക്രമിച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. തൃച്ചംബരം സ്വദേശി പി.വി. അനിലിനെയാണ് (43) എസ്.ഐ പി.സി. സഞ്ജയ് കുമാർ അറസ്റ്റു ചെയ്തത്. ആഗസ്റ്റ് 16ന് മംഗലശ്ശേരിയിലാണ് എ.എസ്.ഐയെ സംഘം ചേർന്ന് ആക്രമിച്ചത്. കേസിൽ നേരത്തെ പുളിമ്പറമ്പ് വൈഷ്ണവി ഹൗസിൽ പി. വിപിൻ വിജയനെ പൊലീസ് പിടികൂടിയിരുന്നു.
സിമൻറ് ഗോഡൗണിനോടുചേർന്ന് ഒരുസംഘം പരസ്യ മദ്യപാനം നടത്തുന്നതായുള്ള വിവരത്തിെൻറ അടിസ്ഥാനത്തിൽ പരിശോധനക്ക് എത്തിയതായിരുന്നു എ.എസ്.ഐയും സംഘവും. ഇവരുടെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ സംഘം ആക്രമിക്കുകയായിരുന്നുവത്രെ.
ഇവർ പൊലീസ് ഡ്രൈവർക്ക് നേരെയും ആക്രമണം നടത്തി. വിവരമറിഞ്ഞ് സി.ഐ എന്‍.കെ. സത്യനാഥെൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സ്ഥലത്തുനിന്നും രണ്ട് കാറുകൾ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ രണ്ടുപേർ ഉൾപ്പെടെ 12 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.