മമ്മൂട്ടി മികച്ച നടനാകുന്നത് ആറാം തവണ

തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുത്ത മമ്മൂട്ടി ആറാം തവണയാണ് ഈ പുരസ്കാരത്തിന് അർഹനാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ അഭിയനയത്തിനാണ് മികച്ച നടനായി തെരഞ്ഞെടുത്തത്.

എട്ടുതവണ സംസ്ഥാന ചലചിത്ര പുരസ്കാരത്തിന് അർഹനായിട്ടുള്ള മമ്മൂട്ടി ആറു തവണയും മികച്ച നടനായാണ് തെരഞ്ഞെടുത്തത്. എന്നാൽ 14 വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടിക്ക് സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിക്കുന്നത്. അവസാനമായി ലഭിച്ചത് 2009ൽ പാലേരിമാണിക്യം എന്ന സിനിമയിലെ അഭിനയത്തിനാണ്.

1984ൽ അടിയൊഴുക്കുകൾ എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന സർക്കാറിന്റെ ആദ്യ പുരസ്കാരം മമ്മൂട്ടി നേടുന്നത്. 1989ലും (ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം) 1993ലും (വിധേയൻ, പൊന്തൽമാട, വാത്സല്യം) 2004ലും (കാഴ്ച) 2009ലും (പാലേരി മാണക്യം) മമ്മൂട്ടിയായിരുന്നു മികച്ച നടൻ.

1981 ൽ അഹിംസ എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും 1985ൽ യാത്ര, നിറക്കൂട്ട് എന്നീ സിനികൾക്ക് സ്പെഷ്യൽ ജൂറി പുരസ്കാരവും നേടിയിട്ടുണ്ട്.

മൂന്ന് തവണ ദേശീയ പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്. 1989 ലും (മതിലുകൾ, ഒരു വടക്കൻ വീരഗാഥ) 1993ലും (പൊന്തൽമാട, വിധേയൻ) 1998ലും ( ഡോ. ബാബ സാഹേബ് അംബേദ്കർ) ആണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത്.

Tags:    
News Summary - Mammootty won the best actor for the sixth time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.