മൽസ്യഫെഡിന്റെ കോമൺ പ്രീ-പ്രോസസിങ് സെ ന്ററിൽ വൻക്രമക്കേടെന്ന് റിപ്പോർട്ട്

കോഴിക്കോട് : മൽസ്യഫെഡിന്റെ കോമൺ പ്രീ-പ്രോസസിങ് സെ ന്ററിൽ (സി.പി.സി) വൻക്രമക്കേടെന്ന് അന്വേഷ റിപ്പോർട്ട്. സെ ന്ററിലെ കരാർ ജിവനക്കാരനും അക്കൗണ്ടന്റുമായിരുന്ന മഹേഷ് അന്തിപ്പച്ച യൂനിറ്റിൽ നിന്നുള്ള മൽസ്യം വിറ്റ വകയിൽ 92,94, 081 (92.94 ലക്ഷം) രൂപ തട്ടിയെടുത്തുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഫിഷറീസ് ഡയറക്ടറുടെ ഉത്തരവിനെ തുടർന്നാണ് പരിശോധന നടത്തിയത്.

മൽസ്യം വിറ്റ വകയിൽ ലഭിക്കുന്ന ദിവസ വിൽപ്പനയുടെ റിപ്പോർട്ട് പ്രകാരമുള്ള തുക മറച്ച് പിടിച്ച് വളരെ ചെറിയ തുക നാൾവഴി ബുക്കിൽ രേഖപ്പെടുത്തി. ബാങ്കിൽ നിക്ഷേപിച്ചത് ഈ ചെറിയ തുകയാണ്. സി.പി.സിയുടെ മേൽനോട്ട ചുമതല മാനേജരിൽ നിക്ഷിപ്ത മാണെന്നിരിക്കെ 2018 ഡിസംബർ മുതൽ 2021 ഡിസംബർ 15 വരെയുള്ള കൊല്ലം മൽസ്യഫെഡിലെ മാനേജർമാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തി.

മാനേജരുടെ ചുമതലയുണ്ടായിരുന്നവർ കൺകറന്റ് ആഡിറ്റർമാരുടെയും ഭാഗത്തുനിന്ന് നിയമാനുസൃതം ഉണ്ടാകേണ്ട സമയബന്ധിതമായി പരിശോധനകൾ നടത്തിയിട്ടില്ല. മാനേജർമാരുടെ മേൽനോട്ടക്കുറവാണ് വൻക്രമക്കേടിന് വഴിവെച്ചത്. സി.പി.സി യിൽ ഒരു ദിവസത്തെ വ്യാപാരക്കണക്ക് ആരംഭിക്കുന്നതിനും അത് അവസാനിപ്പിക്കുന്നതിനും നിശ്ചിത സമയം ഉണ്ടായിരുന്നില്ല.

വ്യവസ്ഥാപിതമായി രീതിയിൽ സ്റ്റോക്ക് - പർച്ചേസ് സ്റ്റേറ്റ്മന്റെ തയാറാക്കുന്നതിനും ഏകീകൃകമായ രീതി ഉണ്ടായിരുന്നില്ല. ഓപ്പണിങ് ബാലൻസും ക്ലോസിങ് ബാലൻസും രേഖപ്പെടുത്തുന്നതിലും മിക്ക ദിവസങ്ങളും വ്യത്യാസമുണ്ടെന്നും കണ്ടെത്തി.

സി.പി.സി യിൽ മൽസ്യം വാങ്ങുന്നത് മെൽസ്യഫെഡ് വിഭാവനം ചെയ്ത മൊബൈൽ ആപ്പ് വഴി ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ ആളിൽ നിന്നായിരിക്കണം എന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. മൊബൈൽ ആപ്പിലുള്ള മൽസ്യ വിതരണക്കാരെ നേരിലോ ഫോൺവഴിയോ ബന്ധപ്പെട്ടാണ് മൽസ്യം വാങ്ങുന്നത്. അത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഇടവരുത്തി.

ഓരോ ബേസ് സ്റ്റേഷനിലും മൽസ്യം വാങ്ങിയ വിലയുടെ അടിസ്ഥാനത്തിലും പിന്നീട് വരുവാൻ സാധ്യതയുള്ള അനുബന്ധ ചെലവുകളുടെയും അടിസ്ഥാനത്തിൽ വിൽപന വില നിർണയിക്കേണ്ടത്. അത് സ്റ്റേഷൻ തലത്തിൽ രൂപീകരിച്ചിട്ടുള്ള ജില്ലാ മോണിറ്റിങ് കമ്മിറ്റിയുടെ ചുമതലയാണ്. എന്നാൽ, സി.പി.സി യിൽ ഇത്തരം ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടില്ല.

ഡെവലപ്മന്റെ് ഓഫിസറും മാർക്കറ്റിങ് ഓഫിസറും സൂപ്പർവൈസറും ചേർന്നാണ് മൽസ്യവില നിർണയിക്കുന്നത്. മൽസ്യം വാങ്ങുന്നതിനായി രൂപീകരിക്കേണ്ട മോണിറ്ററിങ് കമ്മിറ്റിയിലെ പ്രധാന അംഗമായ മാനേജർ -ഇൻ- ചാർജിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വില നിർണയിച്ചത്.

സഹകരണ തത്വങ്ങൾക്കും സമ്പ്രദായങ്ങൾക്കും അനുസരിച്ച് സഹകരണസംധം നിയമത്തിലെ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടല്ല ഈ സ്ഥാപനം പ്രവർത്തിച്ചത്. സ്ഥാപനത്തിൽ കണക്കെഴുതുന്നതും ഫയലുകളും മറ്റ് അനുബന്ധ രേഖകളും എഴുതി സൂക്ഷിക്കുന്നതിന് നിയമാനുസൃത രീതിയുണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ആരുടെയും മോണിറ്ററിങ് ഇല്ലാത്ത നാഥനില്ലാകളരിയായി സ്ഥാപനം പ്രവർത്തിച്ചത്.

Tags:    
News Summary - Malsyafed's Common Pre-Processing Center Reported Massive Irregularity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.