Posted On
date_range Updated On
date_range സുഹൃത്തിെൻറ മകെൻറ കുത്തേറ്റ് മലയാളി തമിഴ്നാട്ടിൽ മരിച്ചു
ശാസ്താംകോട്ട: ബിസിനസ് പങ്കാളിയുടെ മകെൻറ കുത്തേറ്റ് മലയാളി തമിഴ്നാട്ടിലെ തക്കലയിൽ മരിച്ചു. ശാസ്താംകോട്ട വേങ്ങ മീനത്തേതിൽ നൗഷാദ് (47) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. നൗഷാദിെൻറ സുഹൃത്ത് തമിഴ്നാട് തക്കല അപ്പത്തുവിളയിൽ കുമാറിെൻറ മകനും ചിദംബരം അണ്ണാമലൈ മെഡിക്കൽ കോളജിലെ അവസാനവർഷ വിദ്യാർഥിയുമായ സന്തോഷ് കുമാറാണ് (25) നൗഷാദിനെ കുത്തിയത്.
നൗഷാദും കുമാറും 30 വർഷത്തോളമായി കച്ചവടത്തിലെ പങ്കാളികളാണ്. കുമാർ വിദേശത്തായതിനാൽ നൗഷാദിനെയാണ് മെഡിക്കൽ കോളജിലെ ലോക്കൽ ഗാർഡിയനായി െവച്ചിരുന്നത്. മയക്കുമരുന്നിന് അടിമയായ സന്തോഷ് കുമാർ ഏറെനാൾ ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി കോളജിൽ പോകാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. ഇത് അന്വേഷിക്കാനും കോളജിൽ കൊണ്ടുവിടാനുമായാണ് കുമാറിെൻറ നിർദേശപ്രകാരം നൗഷാദ് സുഹൃത്ത് ഇഖ്ബാലിനൊപ്പം എത്തിയത്.
വിദേശത്ത് ജോലിനോക്കുന്ന അനുജൻ റഷീദിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷമാണ് നൗഷാദ് സുഹൃത്തിനൊപ്പം തക്കലയിലേക്ക് പോയത്. പുലർച്ചയോടെ സന്തോഷ് കുമാറിനെയും കൂട്ടി കോളജിലേക്ക് പോകാനൊരുങ്ങവെയാണ് പിന്നിൽനിന്ന് കുത്തിവീഴ്ത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.