മേജർ ജനറൽ അന്നകുട്ടി ബാബു സ്ഥാനമേറ്റു

തിരുവനന്തപുരം: മിലിട്ടറി നഴ്സിങ് സർവീസ് അഡീഷനൽ ഡയറക്ടർ ജനറലായി മലയാളിയായ മേജർ ജനറൽ അന്നകുട്ടി ബാബു സ്ഥാനമേറ്റു. ന്യൂഡൽഹിയിലെ ഒാഫീസിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. കൂത്താട്ടുകുളം സ്വദേശിയാണ് അന്നകുട്ടി ബാബു. 

ഏപ്രിൽ 30ന് സർവീസിൽ നിന്ന് വിരമിച്ച മേജർ ജനറൽ എലിസബത്ത് ജോണിന്‍റെ പിൻഗാമിയായാണ് അന്നകുട്ടി ബാബുവിന്‍റെ നിയമനം. നിലവിൽ ഡൽഹി സൈനിക ആശുപത്രിയിലെ (റിസർച്ച് ആൻഡ് റഫറൽ) പ്രിൻസിപ്പൽ മേട്രൻ ആയി പ്രവർത്തിച്ചു വരികയായിരുന്നു. 

കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളിലും മറ്റ് സൈനികർക്കൊപ്പം മിലിട്ടറി നഴ്സിങ് ഒാഫീസർമാരും മികച്ച സേവനമാണ് കാഴ്ചവെക്കുന്നതെന്ന് മേജർ ജനറൽ അന്നകുട്ടി ബാബു പറഞ്ഞു. 

Tags:    
News Summary - Malayalee Major General Annakutty Babu take Charge Military Nursing Service Additional Director General -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.