അറസ്റ്റിലായ കൊല്ലം സ്വദേശി അനിൽ ഫെർണാണ്ടസും കാറും

ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് 30 ലക്ഷം തട്ടിയ കേസിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

മംഗളൂരു: ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലയാളി അറസ്റ്റിൽ. കൊല്ലം സ്വദേശി അനിൽ ഫെർണാണ്ടസിനെയാണ് (49) മംഗളൂരു വിട്ള പൊലീസ് അറസ്റ്റ് ചെയ്തത്. ബീഡിക്കമ്പനി ഉടമ ബൊളന്തുരു നർഷയിൽ സുലൈമാൻ ഹാജിയിൽനിന്നാണ് അനിൽ അടങ്ങിയ ആറംഗ സംഘം പണം തട്ടിയത്.

ദക്ഷിണ കന്നട ജില്ലയി​ലെ വിട്ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിലെ (ഇ.ഡി) ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടാണ് സംഘം എത്തിയത്. ‘സിങ്കാരി ബീഡി’ കമ്പനി ഉടമയാണ് സുലൈമാൻ. തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള കാറിൽ വന്ന സംഘം വീട്ടിൽ രണ്ടു മണിക്കൂറോളം റെയ്ഡ് നടത്തിയാണ് പണം കവർന്നത്. പ്രതിയിൽ നിന്ന് കാറും അഞ്ച് ലക്ഷം രൂപയും മറ്റ് സ്വത്തുക്കളും പോലീസ് കണ്ടെടുത്തു.


Tags:    
News Summary - malayalee held for cheating Vitla resident ₹30 lakh by posing as Enforcement Directorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.