നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​സ​മ്മേ​ള​നം ച​ർ​ച്ച​ചെ​യ്​​ത​ത്​ മ​ല​യാ​ള​ഭാ​ഷ​ ബി​ൽ

തിരുവനന്തപുരം: 60 വർഷം പൂർത്തിയാക്കിയ കേരള നിയമസഭയുടെ ഉജ്ജ്വല മുഹൂർത്തങ്ങൾ ഒാർത്തെടുത്ത്, പഴയമന്ദിരത്തിൽ ചേർന്ന ചരിത്ര സമ്മേളനം ചർച്ചചെയ്തത് മലയാളഭാഷബിൽ. മലയാളഭാഷക്ക് കരുത്ത് പകരുന്ന നിയമനിർമാണത്തിന് നാന്ദികുറിച്ച് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് മലയാളഭാഷ (നിർബന്ധിതഭാഷ) ബിൽ സഭയിൽ അവതരിപ്പിച്ചത്.

ഒന്നുമുതൽ 10 വരെയുള്ള എല്ലാ ക്ലാസുകളിലും പുതിയ അധ്യയനവർഷം മുതൽ മലയാളം നിർബന്ധിതഭാഷയായി പഠിപ്പിക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിർബന്ധിതഭാഷയായി പഠിപ്പിക്കാൻ ലക്ഷ്യമിടുന്ന ബിൽ ഏപ്രിൽ 10ന് സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസിന് പകരമാണ്. എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, മറ്റ്  ബോർഡുകൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങൾക്കും ഇത് ബാധകമാണ്. വിദ്യാലയങ്ങളിൽ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രണം പാടില്ലെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു.

വിദ്യാലയങ്ങളിൽ മലയാളത്തിന് വിലക്ക് ഏർപ്പെടുത്തിയും മറ്റേതെങ്കിലും ഭാഷ മാത്രമേ സംസാരിക്കാവൂവെന്ന രീതിയിലും ബോർഡുകളോ നോട്ടീസുകളോ പ്രചാരണങ്ങളോ പാടില്ല. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ തുടങ്ങിയ ബോർഡുകൾക്ക് കീഴിലെ സ്കൂളുകളിലും നിർബന്ധിത മലയാളഭാഷപഠനം ഏർപ്പെടുത്തണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അത്തരം വിദ്യാലയങ്ങൾക്ക് സർക്കാർ നൽകുന്ന നിരാക്ഷേപപത്രം റദ്ദാക്കും.

നിയമവും അതിലെ ചട്ടവും ലംഘിച്ചാൽ ആ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർക്ക് 5000 രൂപ പിഴശിക്ഷ നൽകും. പിഴയുെട നടപടികൾ കൈെക്കാള്ളാനുള്ള ചുമതല വിദ്യാഭ്യാസ ഡയറക്ടറുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന് നൽകും. നിയമം നടപ്പാക്കാൻ വൈഷമ്യം ഉണ്ടായാൽ അത് പരിഹരിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഉണ്ടാക്കാം. എന്നാലത് ഇൗ നിയമത്തിന് വിരുദ്ധമാകാൻ പാടില്ല. നിയമം നടപ്പായി രണ്ട് വർഷം വരെയാകും ഇതിനുള്ള അവസരമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

Tags:    
News Summary - malayalam language bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.