ഒന്നിലും രണ്ടിലും മലയാളം അക്ഷരമാല ഈ വർഷംതന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഈ വർഷംതന്നെ ഉൾപ്പെടുത്താൻ തീരുമാനം. 2022-23 അധ്യയനവർഷം വിദ്യാർഥികൾക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളിലാണ് അക്ഷരമാല നൽകുന്നത്.

ഒന്നാം ക്ലാസിലെ 'കേരള പാഠാവലി' ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലുമാണ് അക്ഷരമാല ഉൾപ്പെടുത്തുന്നത്. ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് അംഗീകരിച്ച ഭാഷാ മാർഗനിർദേശക സമിതിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് നൽകുന്നത്.

അക്ഷരമാല ഉൾപ്പെടുത്തി രൂപകൽപന ചെയ്ത പാഠപുസ്തക പേജ് എസ്.സി.ഇ.ആർ.ടി അച്ചടി ചുമതലയുള്ള കെ.ബി.പി.എസിന് കൈമാറിയിട്ടുണ്ട്.

ഒരാഴ്ചക്കകം പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തിന്‍റെ അച്ചടി തുടങ്ങും

Tags:    
News Summary - Malayalam alphabet in one and two this year itself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.