ന്യൂഡൽഹി: മലയാള മനോരമ ഡൽഹി സീനിയർ കോ ഓർഡിനെറ്റിങ് എഡിറ്റർ ഡി. വിജയമോഹൻ അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് രോഗം ബാധിച്ചു സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ജയശ്രീയാണു ഭാര്യ. ഏകമകൻ വിഷ്ണു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം ഡൽഹിയിൽ സംസ്ക്കരിക്കും.
ചീഫ് എഡിറ്റേഴ്‌സ് ഗോള്‍ഡ് മെഡല്‍ നേടുന്ന ആദ്യ വ്യക്തി കൂടിയാണ് ഡി. വിജയമോഹന്‍. ഇംഗ്ലണ്ടിലും പത്രപ്രവര്‍ത്തന പരിചയമുണ്ട്. വി കുരാണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് എം ശിവറാം അവാര്‍ഡ് എന്നിവ നേടി.
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് കരിങ്ങയില്‍ കാരക്കാട്ടുകോണത്തു വീട്ടില്‍ 1955 ഫെബ്രുവരി 28ന് ജനിച്ചു. അച്ഛന്‍. പി കെ ദാമോദരന്‍ നായര്‍. അമ്മ. എസ് മഹേശ്വരി അമ്മ.
ചെന്താര്‍ക്കഴല്‍, ഈ ലോകം അതിലൊരു മുകുന്ദന്‍, സ്വാമി രംഗനാഥാനന്ദ, എ രാമചന്ദ്രന്റെ വരമൊഴികൾ, ഹ്യൂമർ ഇൻ പാർലമെന്‍റ് തുടങ്ങിയവയാണ് കൃതികൾ.
എ രാമചന്ദ്രന്റെ വരമൊഴികള്‍ക്ക് കേരള ലളിത കല അക്കാദമിയുടെ അവാര്‍ഡ് (2005), കേരള പ്രസ് അക്കാദമിയുടെ വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് (1986), തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാര്‍ഡ്(1987), മലയാള മനോരമ ചീഫ് എഡിറ്ററുടെ സ്വര്‍ണ മെഡല്‍(1990), വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിന് കേരള സര്‍ക്കാറിന്റെ അവാര്‍ഡ്, (2004), സ്വാമി രംഗനാഥാനന്ദയ്ക്ക് പി കെ പരമേശ്വരന്‍ നായര്‍ അവാര്‍ഡ് (2007)എന്നിവ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.