മ​ല​പ്പു​റത്ത്​ മു​ന്ന​ണി​ക​ൾ ഗോ​ദ​യി​ലേ​ക്ക്​

മ​ല​പ്പു​റം: മ​ല​പ്പു​റം ലോ​ക്​​സ​ഭ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ടു​യ​ർ​ത്തി മു​ന്ന​ണി​ക​ൾ ഗോ​ദ​യി​ലേ​ക്ക്. യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി മു​സ്​​ലിം ലീ​ഗി​ലെ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തി​ങ്ക​ളാ​ഴ്​​ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കും. രാ​വി​ലെ 11ന്​ ​ജി​ല്ല ക​ല​ക്​​ട​ർ​ക്ക്​ മു​മ്പാ​കെ പ​ത്രി​ക ന​ൽ​കു​ന്ന​തോ​ടെ യു.​ഡി.​എ​ഫി​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും വേ​ഗം കൂ​ടും. യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​െ​വ​ൻ​ഷ​നും തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും. 22, 23 തീ​യ​തി​ക​ളി​ലാ​യി മ​ണ്ഡ​ലം ക​ൺ​െ​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലീ​ഗ്​ നേ​ര​ത്തേ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി എം.​ബി. ഫൈ​സ​ൽ ചൊ​വ്വാ​ഴ്​​ച പ​ത്രി​ക ന​ൽ​കും. ഇൗ ​ദി​വ​സം എ​ൽ.​ഡി.​എ​ഫ്​ ലോ​ക്​​സ​ഭ മ​ണ്ഡ​ലം ക​ൺ​െ​വ​ൻ​ഷ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്​​ച സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ൽ ബു​ധ​നാ​ഴ്​​ച​യി​ലേ​ക്ക്​ മ​റ്റും. 23, 24 തീ​യ​തി​ക​ളി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ലു​ള്ള ക​ൺ​െ​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ശ്ര​മം. 26ന്​ ​മു​മ്പ്​ പ​ഞ്ചാ​യ​ത്ത്, ബൂ​ത്ത്​​ത​ല ക​ൺ​െ​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​ൽ.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ സ​ജ്ജ​മാ​കും. ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി ശ്രീ​പ്ര​കാ​ശ്​ ബു​ധ​നാ​ഴ്​​ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കും. 26നു​ള്ളി​ൽ പാ​ർ​ട്ടി​യു​ടെ മ​ണ്ഡ​ലം​ത​ല ക​ൺ​െ​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കും. വ്യാ​ഴാ​ഴ്​​ച​യാ​ണ്​ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 24ന്​ ​സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന ന​ട​ക്കും. 27 വ​രെ സ്​​ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാം. ക​ഴി​ഞ്ഞ​ത​വ​ണ പ​ത്ത്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

News Summary - malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.