മലപ്പുറം വട്ടപ്പാറയിൽ ബസ് മറിഞ്ഞു; 17 പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാതയിലെ വട്ടപ്പാറയിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 17ഓളം പേർക്ക് പരിക്ക്. ഇവരെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല. തിരുവനന്തപുരത്ത് നിന്നും വയനാട്ടിലേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപെട്ടത്.

ബസിൽ 36 പേർ ഉണ്ടായിരുന്നു. എതിരെ വരികയായിരുന്ന ലോറിക്ക് സൈഡ് കൊടുക്കാൻ ഇടതു വശത്തേക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി.

Tags:    
News Summary - Malappuram Vattappara Bus Accident -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.