മലപ്പുറത്ത് വിവരാവകാശ കമീഷൻ സിറ്റിങ് 16 ന്

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമീഷൻ 16 ന് മലപ്പുറത്ത് സിറ്റിങ് നടത്തും. ജില്ലയിൽ നിന്നുള്ള രണ്ടാം അപ്പീൽ ഹരജികളിൽ നോട്ടീസ് ലഭിച്ച പൊതുബോധന ഓഫീസർമാരും അപ്പീൽ അധികാരികളും പരാതിക്കാലത്തെ എസ്.പി.ഐ.ഒ മാരും ഹരജിക്കാരും പങ്കെടുക്കണം.

സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുക്കുക. സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളിൽ ഉച്ചക്ക് രണ്ടിന് തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവർ 10 മിനുട്ട് നേരത്തേ രജിസ്ട്രേഷന് ഹാജരാകണമെന്ന് കമീഷൻ ജോ.സെക്രട്ടറി അറിയിച്ചു

Tags:    
News Summary - Malappuram Right to Information Commission sitting on 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.