കോഴിക്കോട്: വ്യാഴാഴ്ച കൊച്ചിയിലും കോഴിക്കോട്ടുമായി വിമാനമിറങ്ങുന്ന പ്രവാസികളെ അതത് ജില്ലകളിലെത്തിച്ച് ക്വാറന്‍റീനിലാക്കും. സർക്കാർ ബസുകളിലാണ് ഓരോ ജില്ലകളിലെയും ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്ക് പ്രവാസികളെ കൊണ്ടുപോവുകയെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു.
വ്യാഴാഴ്ച ദുബൈയിൽനിന്ന് കൊച്ചിയിലെത്തുന്ന വിമാനത്തിൽ 82 മലപ്പുറം ജില്ലക്കാരാണുണ്ടാവുക. 70 കോഴിക്കോട് ജില്ലക്കാരുമുണ്ട്. മറ്റ് ജില്ലക്കാരുമുണ്ട്. മലപ്പുറം ജില്ലക്കാരെ തൽക്കാലത്തേക്ക് സർക്കാറിന് വിട്ടുനൽകിയ കാളികാവിലെ സഫ ഹോസ്പിറ്റലിലേക്കാണ് ഐസൊലേഷനിൽ കഴിയാൻ കൊണ്ടുപോവുക.
നേരത്തെ സംസ്ഥാന ഹജ്ജ് ഹൗസ് പറഞ്ഞിരുന്നെങ്കിലും ബാത്ത് അറ്റാച്ച്ഡ് റൂമുകൾ തന്നെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതിനാൽ അത് തൽക്കാലം വേണ്ടെന്ന് വെക്കുകയായിരുന്നു.
വ്യാഴാഴ്ച അബൂദബിയിൽനിന്ന് നെടുമ്പാശ്ശേരിയിലെത്തുന്ന വിമാനത്തിലുള്ള മലപ്പുറം ജില്ലക്കാരായ 16 യാത്രക്കാർക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്‍റർർനാഷണൽ ഹോസ്റ്റലാണ് നിരീക്ഷണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. രോഗ ലക്ഷണങ്ങളുള്ളവരെ മഞ്ചേരി മെഡിക്കൽ കോളജിലേക്കും കൊണ്ടു പോകുമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.