പ്രതിഷേധിക്കുന്ന അധ്യാപകർ

കായികാധ്യാപകരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധം; കായികമേളക്കിടെ അധ്യാപകരും സംഘാടകരും തമ്മിൽ തർക്കം

പാലക്കാട്: പാലക്കാട് ചാത്തന്നൂരിൽ നടക്കുന്ന മലപ്പുറം ജില്ലാ കായികമേളക്കിടെ കായികാധ്യാപകരും സംഘാടകരും തമ്മിൽ തർക്കം. കായിക അധ്യാപകൻ ട്രാക്കിന് സമീപം പ്രതിഷേധം നടത്തുന്നത് തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കായികാധ്യാപകരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് പിന്നീട് സ്റ്റേഡിയത്തിനുള്ളിൽ കായികാധ്യാപകർ പ്രതിഷേധ പ്രകടനം നടത്തി.

സർക്കാർ, എയിഡഡ് വിദ്യാലയങ്ങൾക്ക് ബാധകമാക്കി കായികാധ്യാപക സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കുക. യു.പി, എച്ച്. എസ് തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്കരി‌ക്കുക. മുഴുവൻ വിദ്യാലയങ്ങളിലും കായികാധ്യാപക നിയമിച്ച് ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യ വിഷയമാക്കുക എന്നീ ആവശ്യങ്ങളാണ് അധ്യാപകർ ഉയർത്തുന്നത്.

അതേസമയം, 17 ഉ​പ​ജി​ല്ല​ക​ളി​ലെ 3000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ​കാ​യി​ക​മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കും. സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റോ​ടെ മ​ത്സ​ര​ങ്ങ​ള്‍ തുടങ്ങും’. സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 98 ഫൈ​ന​ലു​ക​ൾ ന​ട​ക്കും. സ​ബ്ജൂ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ട് (നാ​ല് കി​ലോ​ഗ്രാം), ലോ​ങ് ജം​പ്, സ​ബ്ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഹൈ​ജം​പ്, ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഹാ​മ​ര്‍ത്രോ (മൂ​ന്ന് കി​ലോ​ഗ്രാം) എ​ന്നി​വ​യാ​ണ് ആ​ദ്യം ന​ട​ക്കു​ന്ന ഫൈ​ന​ലു​ക​ള്‍. ആ​ദ്യ​ദി​നം 26 ഫൈ​ന​ലു​ക​ള്‍ ട്രാ​ക്കി​ലി​റ​ങ്ങും. വേ​ഗ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള 100 മീ​റ്റ​ര്‍ ഫൈ​ന​ലും ആ​ദ്യ​ദി​ന​മാ​ണ്. ശ​നി​യാ​ഴ്ച 44 ഫൈ​ന​ലും ഞാ​യ​റാ​ഴ്ച 31 ഫൈ​ന​ലും ന​ട​ക്കും. മേ​ള​യു​ടെ സ​മാ​പ​ന​ദി​വ​സം അ​ധ്യാ​പ​ക​ർ​ക്കു​ള്ള മ​ത്സ​ര​ങ്ങ​ളു​മു​ണ്ട്.

ആ​ദ്യ​മാ​യി​ട്ടാ​ണ് മ​ല​പ്പു​റം ജി​ല്ല കാ​യി​ക​മേ​ള മ​റ്റൊ​രു ജി​ല്ല​യി​ൽ ന​ട​ത്തേ​ണ്ട ഗ​തി വ​ന്ന​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ സി​ന്ത​റ്റി​ക്ക് ട്രാ​ക്കു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യാ​ണ് കാ​യി​ക​മേ​ള പാ​ല​ക്കാ​ട്ടേ​ക്ക് മാ​റ്റാ​ൻ ഇ​ട​വ​രു​ത്തി​യ​ത്. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് ട്രാ​ക്ക്, നി​ല​മ്പൂ​ർ മാ​ന​വേ​ദ​ൻ സ്കൂ​ളി​ലെ സി​ന്ത​റ്റി​ക്ക് ട്രാ​ക്ക്, തി​രൂ​ർ രാ​ജീ​വ് ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ലെ ട്രാ​ക്ക് എ​ന്നി​വ​യൊ​ന്നും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ഫി​റ്റി​ല്ലെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ച​ത്. 

Tags:    
News Summary - Dispute between sports teachers and organizers during Malappuram District Sports Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.