കോടതി വളപ്പുകളിലെ സ്ഫോടനം: പ്രതി തമിഴ്നാട് സ്വദേശിയെന്ന് സൂചന

കൊല്ലം: മലപ്പുറത്തും കൊല്ലത്തും കോടതിവളപ്പില്‍ സ്ഫോടനം നടത്തിയയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയാണ് പ്രതിയെന്നാണ് സൂചന.

കേരളത്തിനുപുറമെ ആന്ധ്രയിലെ ചിറ്റൂര്‍, കര്‍ണാടകയിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പിലും സമാനരീതിയില്‍ സ്ഫോടനം നടന്നിരുന്നു. നാല് സ്ഥലങ്ങളിലെ ടവറുകളുടെ പരിധിയില്‍ ഒരേ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നെന്ന കണ്ടത്തെലാണ് പ്രതിയെക്കുറിച്ച സൂചനയിലത്തെിയത്.

സ്ഫോടനത്തിന് 36 മണിക്കൂറിനുള്ളിലാണ് ഫോണ്‍ ഓരോ സ്ഥലത്തും ഉണ്ടായിരുന്നത്. ഇരുനൂറോളം സിം കാര്‍ഡുകള്‍ ഇയാള്‍ ഉപയോഗിച്ചതായാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പൊലീസിന്‍െറ പിടിയിലായെന്ന് സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്.

Tags:    
News Summary - malappuram civil station blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.