മലപ്പുറം: കുന്നുമ്മലിൽ കലക്ടറുടെ ബംഗ്ലാവിെൻറ ചുമരിൽ വരച്ച കോവിഡ് ബോധവത്കരണ കാർട്ടൂൺ വിവാദമായതിനെ തുടർന്ന് ഒഴിവാക്കി. സോഷ്യല്‍ സെക്യൂരിറ്റി മിഷനും കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ‘കാർട്ടൂൺ മതിലിെൻറ’ ഭാഗമായാണ് ഇത് തയാറാക്കിയത്.
ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ കാർട്ടൂൺ വരച്ചതിൽ പ്രതിഷേധമുയർന്നതോടെ അധികൃതർ ചുമരിൽ വെളുത്ത പെയിൻറടിച്ച് ചിത്രം മായ്ക്കുകയായിരുന്നു. തൊപ്പിയും പച്ച കള്ളിത്തുണിയും ബനിയനും ധരിച്ചയാൾ കത്തികൊണ്ട് കോവിഡ് വൈറസിനെ കുത്തുന്നതും പച്ച തട്ടം ധരിച്ച പെൺകുട്ടി പേനയും സാനിറ്റൈസറും കൈയിൽ കരുതി ‘മലപ്പുറം കത്തി പോരാ മാസ്കും ഉപയോഗിച്ചോളീ, െകാറോണ ഉറപ്പായും മയ്യത്താ’ എന്ന് പറയുന്നതുമായിരുന്നു കാർട്ടൂൺ.
ഇതിനെതിരെ യൂത്ത് ലീഗ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. സമരത്തിെൻറ ഭാഗമായി പ്രവര്‍ത്തകര്‍ കറുത്ത തുണി ഉപയോഗിച്ച് ചുമര്‍ മറയ്ക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലും പ്രതിഷേധമുണ്ടായി. വിവാദത്തെ കുറിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതിന് പിറകെയാണ് അധികൃതരുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.