മലപ്പുറം ഉപതെരഞ്ഞെടുപ്പ്​: ബി.ജെ.പി സ്ഥാനാർഥിയായി എ.പി. അബ്​ദുല്ലക്കുട്ടി പരിഗണനയിൽ

മലപ്പുറം: മലപ്പുറം ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്​ദുല്ലക്കുട്ടിയെ പരിഗണിക്കുന്നു. സംസ്ഥാന രാഷ്​ട്രീയത്തിൽ സജീവമാകുന്നതി​െൻറ ഭാഗമായാണ്​ മലപ്പും എം.പി പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥാനം രാജിവെച്ചത്​. ഈ ഒഴിവിലേക്കാണ്​​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കുന്ന​ ഏപ്രിൽ ആറിന്​ തന്നെയാണ്​ ഉപതെരഞ്ഞെടുപ്പ്​. മുസ്​ലിം ഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്ത്​ ന്യൂപക്ഷത്തിൽനിന്നുള്ള ഒരു സ്ഥാനാർഥിയെ നിർത്തി മത്സരം കടുപ്പിക്കാനാണ് പാർട്ടി​ തീരുമാനം. ജയ സാധ്യത കൽപിക്കുന്നില്ലെങ്കിലും കടുത്ത മത്സര കാഴ്​ചവെക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ്​ പാർട്ടി നേതൃത്വം. കഴിഞ്ഞ തവണ പാലക്കാട്​ മേഖല പ്രസിഡൻറ്​ വി. ഉണ്ണികൃഷ്​ണൻ മാസ്​റ്ററായിരുന്നു എൻ.ഡി.എ സ്ഥാനാർഥി. 82,332 വോട്ടുകളാണ്​​ ലഭിച്ചത്​.

സി.പി.എമ്മിലും കോൺഗ്രസിലും പ്രവൃത്തിച്ച്​ നിരവധി തവണ ജനപ്രതിനിധിയായ എ.പി. അബ്​ദുല്ലക്കുട്ടിയെ പ്രധാന മന്ത്രി നരേ​ന്ദ്ര മോദിയെ പുകഴ്​ത്തിയതി​െൻറ പേരിലാണ്​ ഇരു പാർട്ടികളും പുറത്താക്കിയത്​. 2019ലാണ്​ ബി.ജെ.പിയിൽ ചേർന്നത്​. ബി.ജെ.പി വേദികളിൽ സജീവമായ അദ്ദേഹം സി.പി.എമ്മിനെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ച് നിരവധി തവണ​ രംഗത്ത്​ എത്തിയിരുന്നു. 2020ൽ അദ്ദേഹത്തെ ബി.ജെ.പിയുടെ ദേശീയ വൈസ്​പ്രസിഡൻറായി നിയമിച്ചു.

നിയമ സഭ തെരഞ്ഞെടുപ്പിൽ തവനൂർ, വള്ളിക്കുന്ന്​ എന്നീ മണ്ഡലങ്ങളാണ്​ ബി.ജെ.പി വിജയ പ്രതീക്ഷ പുലർത്തുന്നത്​. ഇവിടേക്ക്​ സംസ്ഥാന നേതാക്കൾ മത്സരത്തിന്​ എത്താനാണ്​ സാധ്യത. മലപ്പുറം നഗരസഭ മുൻ ചെയർമാൻ സാധു റസാഖിനെ മലപ്പുറത്തോ വേങ്ങരയിലോ മത്സരിപ്പിക്കാൻ സാധ്യതയുണ്ട്​​. ​മലപ്പുറം പൊന്നാനി സ്വദേശിയായ മെട്രോമാൻ ഇ. ശ്രീധരൻ ജില്ലയുടെ പുറത്ത്​ മത്സരിക്കാനാണ്​ സാധ്യത. അദ്ദേഹത്തിന്​ പൊന്നാനിയിൽ മത്സരിക്കാനാണ്​ താത്​പര്യമെങ്കിലും വിജയപ്രതീക്ഷയുള്ള മറ്റുമണ്ഡലങ്ങളാണ്​ പാർട്ടി പരിഗണിക്കുന്നത്​. പാലക്കാട്​, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ മത്സരിക്കാനും സാധ്യതയുണ്ടെന്ന്​ പാർട്ടി വൃത്തങ്ങൾ പറയുന്നു.

Tags:    
News Summary - Malappuram bypoll: BJP considering AP Abdullakutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.