മലാപ്പറമ്പ് പെൺവാണിഭക്കേസ്: പൊലീസുകാർ ഫോൺ ഓഫാക്കി മുങ്ങി

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ സസ്​പെൻഷനിലായ രണ്ട് പൊലീസുകാർ ഫോൺ ഓഫാക്കി മുങ്ങി. കേസിൽ പ്രതിചേർക്കപ്പെട്ട സീനിയർ സി.പി.ഒ ഷൈജിത്ത്, സി.പി.ഒ സനിത്ത് എന്നിവരെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർ ഇവരുടെ വീടുകളിലെത്തിയെങ്കിലും കസ്റ്റഡിയിലെടുക്കാനായില്ല.

ഇവർ സസ്പെൻഷനിലായതിന് പിന്നാലെ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് സിറ്റി പൊലിസ് കമീഷണർ അന്വേഷണസംഘത്തിന് നിർദേശം നൽകിയിരുന്നു. സസ്​പെൻഷന് പിന്നാലെ ഇരുവരും ഫോൺ ഓഫാക്കി മുങ്ങിയെന്നാണ് വിവരം.

പടനിലം, കുന്ദമംഗലം ഭാഗത്താണ് ഇരുവരുടെയും വീടുകൾ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി ഇവർക്കെതിരെ ഉണ്ടായത്. പൊലീസ് സേനക്ക് വലിയ ചീത്തപ്പേരുണ്ടാക്കുന്ന സംഭവമായതിനാൽ കർശന നടപടി സ്വീകരിക്കാനാണ് മുകളിൽനിന്നുള്ള നിർദേശം. അനാശാസ്യ കേന്ദ്രത്തി​ന്റെ വരുമാനം ഇവരുൾപ്പെടെ പങ്കുവെച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

വലിയ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ബിസിനസും ഇതിന്റെ മറവിൽ നടന്നിട്ടുണ്ട്. അഞ്ച് വർഷം മുമ്പുള്ള ബന്ധമാണ് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയും പൊലീസുകാരുമായുള്ളത്. കെട്ടിടം വാടകക്കെടുത്ത എം.കെ. അനിമീഷ് ബഹ്റൈനിലാണ്. ഇയാൾ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയുടെ ബന്ധുവാണ്. 

Tags:    
News Summary - malaparamba sex racket: Policemen could not be taken into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.