കോലഞ്ചേരി: മലങ്കരസഭാ തർക്കത്തിൽ സമവായ നീക്കങ്ങൾ ആരാഞ്ഞ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണ െൻറ മധ്യസ്ഥതയിൽ ചർച്ച നടത്തി. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അദ്ദേഹത്തിെൻറ കലൂരിലെ വസതിയിൽ ചർച്ച നടന്നത്. യാക ്കോബായ വിഭാഗത്തിൽനിന്ന് മെത്രാപ്പോലീത്തമാരായ ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവരുമായും ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയുമായാണ് ചർച്ച നടന്നത്.
2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയുടെ തൊട്ട് പിന്നാലെ ഓർത്തഡോക്സ് മെത്രാപ്പോലീത്തമാരായ തോമസ് മാർ അത്തനാസിയോസ്, സഖറിയാസ് മാർ നിക്കോളവാസ് എന്നിവർ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനെ കണ്ട് മധ്യസ്ഥ നീക്കങ്ങൾക്ക് അഭ്യർഥിച്ചിരുന്നു. ഇതിനുശേഷമാണ് ഇവർ ഇരുവരും യാക്കോബായസഭ മേലധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തിയത്.
എന്നാൽ, യാക്കോബായ വിഭാഗത്തിെൻറ നിസ്സഹകരണത്തെ തുടർന്ന് തുടർനീക്കം നിലച്ചു. കോതമംഗലം, പിറവം പള്ളിക്കേസുകളിലെ എതിരായ വിധിയെത്തുടർന്ന് യാക്കോബായ വിഭാഗവും ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനോട് മധ്യസ്ഥ നീക്കങ്ങൾക്ക് അഭ്യർഥിച്ചു. തുടർന്നാണ് ശനിയാഴ്ച കൊച്ചിയിലെത്തിയപ്പോൾ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ ഇരുവിഭാഗത്തെയും ചർച്ചക്ക് വിളിപ്പിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.