Posted On
date_range Updated On
date_range മലമ്പുഴ, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി
പാലക്കാട്/തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന മലമ്പുഴ ഡാമിെൻറ ഷട്ടറുകൾ ഉയർത്തി. രാവിലെ 11 മണിയോടെയാണ് ഷട്ടറുകള്‍ മൂന്ന് മുതല്‍ അഞ്ച് സെൻറീ മീറ്റര്‍വരെയാണ് ഉയർത്തിയത്.
ജലക്രമീകരണത്തിൻെറ ഭാഗമായാണ് ചെറിയതോതില്‍ ജലം തുറന്നുവിടുന്നത്. 113.45 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. പരമാവധി സംഭരണശേഷി 115 മീറ്ററാണെങ്കിലും 1.5 മീറ്റര്‍ താഴെവരെ മാത്രമേ സംഭരിക്കാവൂവെന്ന എന്ന തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് ഷട്ടറുകൾ തുറന്നത്.
മുകൈ പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം പേപ്പാറ ഡാമിെൻറ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഡാമിെൻറ രണ്ടു ഷട്ടറുകൾ അഞ്ചു സെൻറീമീറ്റർ വീതമാണ് ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.