ഏറ്റുമാനൂര്‍: ഓണം ആഘോഷിക്കാനാണ് നാട്ടിലേക്ക് തിരിച്ചതെങ്കിലും നാട് പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ആഘോഷം ഉ പേക്ഷിച്ച് രക്ഷാപ്രവർത്തകനായി മാറിയ മേജര്‍ ഹേമന്ത് രാജിന് വിശിഷ്ടസേവ മെഡല്‍. റിപ്പബ്ലിക് ദിനത്തോടനുബന ്ധിച്ചാണ് ഏറ്റുമാനൂര്‍ സ്വദേശിയായ ഹേമന്തിന് വിശിഷ്ടസേവ മെഡല്‍ പ്രഖ്യാപിച്ച് രാജ്യം ആദരിച്ചത്. രണ്ടാഴ്ച ക്കുള്ളിൽ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മെഡല്‍ സമ്മാനിക്കും.
ഭാര്യയോടും കുടുംബത്തോടുമൊപ്പം ഒാണം ആഘോഷിക്കാനാണ് ഹേമന്ത് കഴിഞ്ഞ ആഗസ്റ്റിൽ നാട്ടിലെത്തിയത്. എന്നാല്‍, അദ്ദേഹം സഞ്ചരിച്ച വിമാനത്തിനു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാനായില്ല. പകരം തിരുവനന്തപുരത്താണ് ഇറങ്ങിയത്. നാട് നേരിടുന്ന ഭീകരാവസ്ഥ മനസ്സിലാക്കിയ ഹേമന്ത് ഒാണം മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് ആലുവയിലേക്ക് തിരിക്കുകയായിരുന്നു. അവിടെ സജീവമായിരിക്കെയാണ് ചെങ്ങന്നൂരും പരിസരവും മുങ്ങിയ വിവരം അറിയുന്നത്. ഉടന്‍ അങ്ങോട്ട് തിരിച്ചു. അവിടെ നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പൊലീസിെൻറയും കൂടെ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
2002ല്‍ കഴക്കൂട്ടം സൈനിക് സ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പുണെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം അയോധ്യ, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. രാഷ്ട്രപതിയുടെ ആര്‍മി ഗാര്‍ഡ് കമാന്‍ഡറായി മൂന്ന് വര്‍ഷവും നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഇന്‍സ്ട്രക്ടറായും സേവനം അനുഷ്ഠിച്ചു.
ഓണം ആഘോഷിക്കാന്‍ ജന്മനാട്ടില്‍ എത്തിയിട്ടും വീട്ടില്‍പോലും പോകാതെ ദുരന്തമുഖത്തേക്ക് നീങ്ങിയ പ്രവൃത്തിയാണ് നിലവില്‍ പഞ്ചാബിലെ അബോഹറില്‍ മദ്രാസ് 28 റെജിമെന്‍ഡിൽ പ്രവർത്തിക്കുന്ന മേജര്‍ ഹേമന്തിനെ മെഡലിന് പരിഗണിക്കാനിടയായത്. ഏറ്റുമാനൂര്‍ തവളക്കുഴി മുത്തുച്ചിപ്പിയില്‍ റിട്ട. എക്സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. രാജപ്പെൻറയും മെഡിക്കല്‍ കോളജില്‍നിന്ന് വിരമിച്ച നഴ്സിങ് സൂപ്രണ്ട് ലതികാബായിയുടെയും മകനാണ്. ഭാര്യ: ഡോ. തീര്‍ഥ ഹേമന്ത്. മകന്‍ അയന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.