കരുനാഗപ്പള്ളി ടൗണിൽ വൻ തീപിട​​ുത്തം; സൂപ്പർ മാർക്കറ്റുകൾ കത്തി നശിച്ചു

കൊല്ലം: കരുനാഗപ്പള്ളി ടൗണിലുണ്ടായ തീപിട​​ുത്തത്തിൽ സൂപ്പർ മാർക്കറ്റുകൾ കത്തി നശിച്ചു. ചൊവ്വാഴിച്ച പുലർച്ച െ 2.15 മണിയോടെയാണ് സംഭവം. കരുനാഗപ്പള്ളി ടൗണിലെ പോസ്റ്റാഫീസിന് സമീപമുള്ള കോട്ടക്കുഴിയിൽ മാർജിൻ ഫ്രീ സൂപ്പർ മാർക് കറ്റും തൊട്ടടുത്തുള്ള സ്മാർട്ട് സൂപ്പർ ഷോപ്പുമാണ് കത്തി നശിച്ചത്.

കടയുടെ മുൻവശത്തു നിന്നുമാണ് തീയാകളി കത ്തിയത് .ആ സമയം അതുവഴി വന്ന പോലീസ് പെട്രോളിംഗ് സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. ഫയർ ഫോഴ്സ് സേനയെത്തി സമീപത്തെ കടകളിൽ തീ പടരാതിരിക്കാൻ വെള്ളം ചീറ്റിച്ചു. ഉടൻതന്നെ കൊല്ലം ചവറ, ശാസ്താംകോട്ട, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും 12 ഓളം വരുന്ന ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി തീയണക്കാനുള്ള ​ശ്രമം തുടങ്ങി.

തൊട്ടടുത്ത എ.എം ആശുപത്രിയിലെ രോഗികളെ താലൂക്കാശുപത്രിയിലേക്ക്​ മറ്റ്​ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ക്രമാധീതമായ പുകയും ചൂടും ആശുപത്രിയിലേക്ക് അടിച്ചു കയറ്റിയകാരണം 21 രോഗികളെയാണ്​ മാറ്റിയത്​.

രാവിലെ ഏഴര മണിയോടെയാണ് തീ പൂർണമായി അണച്ചത്. തീ ആളി അഗ്നിനോളങ്ങൾ കണക്കെ ആകാത്തേക്ക് പൊങ്ങിയത് ഒപ്പം പുകയും പുക കാരണം ടൗണും പരിസരവും നിറഞ്ഞുനിന്നു. കോടികളുടെ നഷ്ട്ടമാണ് രണ്ട് കടകൾക്കും സംഭവിച്ചത്. രണ്ട് കടകളും പൂർണമായും കത്തി നശിച്ചു.
കത്തിയ കടയിൽ ഒന്നിൻെറ ഭിത്തിയോടു ചേർന്നു നിൽക്കുന്ന ആശുപത്രിയുടെ​ കെട്ടിടഭാഗത്തിൽ തീയയുടെ ചൂടും പുകയും അടിച്ച്​ പൈപ്പുലൈനുകളും ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചു.

കുലശേഖരപുരം ആദിനാട് തെക്ക് കോട്ടക്കുഴിയിൽ അബ്ദുൽ സലിമി​േൻറതാണ് കോട്ടക്കുഴിമാർജിൻ ഫ്രീമാർക്കറ്റ് നഗരത്തിലെ കാൽനാറ്റാണ്ടിലധികം പഴക്കമുള്ള കടയാണ്.ഇതിനോടു ചേർന്നു പുറക് വശത്തെ ഗോഡൗണുകളും അഗ്നിക്ക് ഇരയായിട്ടുണ്ട്. കരുനാഗപ്പള്ളി സ്വദേശികളായ അഞ്ച് യുവാക്കൾ നടത്തി വരുന്ന ചോയീസ് ഗ്രൂപ്പ് കമ്പനിയുടെ കച്ചവട സ്ഥാപനമാണ് കത്തിനശിച്ച സ്മാർട്ട് സൂപ്പർ ഷോപ്പ്.

Tags:    
News Summary - Major fire breaks out in Karunagapalli town- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.