കോഴിക്കോട്: മലവെള്ളപ്പാച്ചിലിൽ വീടുതകർന്ന് തലചായ്ക്കാൻ ഇടമില്ലാതെ വിഷമിച്ച മൈമൂനക്കും മക്കൾക്കും വീടൊരുങ്ങുന്നു. ‘മാധ്യമം’ വാർത്തയെ തുടർന്നാണ് സഹായഹസ്തവുമായി സുമനസ്സുകൾ രംഗത്തുവന്നത്. വടകര ചോറോടിനടുത്ത് വൈക്കിലശ്ശേരിയിലെ പേരു െവളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തിയാണ് ഇവർക്ക് വീടുവെക്കാൻ നാലു സെൻറ് സ്ഥലം വിട്ടുനൽകിയത്. നാദാപുരത്തെ ജീവകാരുണ്യ കൂട്ടായ്മ ‘ടീം നാദാപുരം’ ഇവിടെ വീട് നിർമിക്കും. ഭൂമിയുടെ േരഖകളും നിർമാണ കരാറും ചൊവ്വാഴ്ച ജില്ല കലക്ടർ യു.വി. ജോസിെൻറ സാന്നിധ്യത്തിൽ മൈമൂനക്കും ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന മകൻ ഷഫീഖിനും കൈമാറി. അടുത്തദിവസം തന്നെ ഇരുവരുടെയും പേരിൽ രജിസ്റ്റർ ചെയ്യും.
വീടുനിർമാണം പൂർത്തിയാകും വരെ വാടകവീടെടുത്ത് നൽകി, അതിെൻറ വാടക െചലവ് വഹിക്കുമെന്നും ടീം നാദാപുരം ഭാരവാഹികൾ അറിയിച്ചു. ഇവരെ കൂടാതെ നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും സാമ്പത്തിക സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്.
താമരശ്ശേരിക്കടുത്ത് ചമൽ സ്വദേശിനിയായ പുത്തൻപുരക്കൽ മൈമൂനയും കുടുംബവും കഴിഞ്ഞിരുന്ന മൺകട്ട കൊണ്ട് നിർമിച്ച വീട് ആഗസ്റ്റ് 16നാണ് വെള്ളപ്പൊക്കത്തിൽ തകർന്നത്. മൈമൂനയുടെ സങ്കടാവസ്ഥ ബലിപെരുന്നാൾ ദിനത്തിലാണ് ‘മാധ്യമം’ വായനക്കാർക്കു മുന്നിലെത്തിച്ചത്. നിലവിൽ പൂനൂരിലുള്ള ബന്ധുവീട്ടിലാണ് ഇവർ കഴിയുന്നത്. ‘ഇനി സമാധാനത്തോടെ കഴിയാമല്ലോ’ എന്നായിരുന്നു സഹായ പ്രവാഹത്തെകുറിച്ചറിഞ്ഞപ്പോൾ മൈമൂനയുടെ പ്രതികരണം.
ഭൂമി ഇവരുടെ പേരിലാക്കുന്നതിനുള്ള രജിസ്ട്രേഷൻ ചെലവുകൾ ഒഴിവാക്കാൻ സർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയ കരീം വൈക്കിലശ്ശേരി, ടീം നാദാപുരം കമ്മിറ്റിയിലെ നരിക്കോൾ ഹമീദ് ഹാജി, ചെമ്പരങ്കണ്ടി ബഷീർഹാജി, എരോത്ത് മഹമൂദ്, വലിയപീടികയിൽ പോക്കർഹാജി, ഡോ. കുറുവമ്പത്ത് ഹമീദ്, പാലൊള്ളതിൽ അമ്മദാജി, കെ.കെ.സി സഫ്വാൻ, ജില്ല സാമൂഹികനീതി ഓഫിസർ ഷീബ മുംതാസ്, സബ്ജഡ്ജ് എം.പി. ജയരാജ്, ഹ്യൂമാനിറ്റി ട്രസ്റ്റ് വൈസ് ചെയർമാൻ പി. സിക്കന്ദർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.