Posted On
date_range Updated On
date_range നീതിക്കായുള്ള പോരാട്ടത്തിൽ കന്യാസ്ത്രീക്കൊപ്പം -മഹിളാ കോൺഗ്രസ്
കൊച്ചി: ക്രിസ്തുവിന്‍റെ മണവാട്ടികളായ കന്യാസ്ത്രീകൾ നീതിക്കായി തെരുവിലിറങ്ങിയത് ആശങ്ക ഉണ്ടാക്കുന്നതായി മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. ക്രൈസ്തവ സഭക്ക് അപമാനമുണ്ടാക്കുന്ന സംഭവമാണിതെന്നും ലതിക സുഭാഷ് വ്യക്തമാക്കി.
നീതിക്കായുള്ള പോരാട്ടത്തിൽ കന്യാസ്ത്രീകൾക്ക് മഹിളാ കോൺഗ്രസിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകും. ജലന്ധർ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നത് സംശയം ഉണ്ടാക്കുന്നു. സർക്കാറിന്‍റെയും സഭയുടെയും ഭാഗത്ത് നിന്നും ഇരക്ക് നീതി ലഭിക്കണമെന്നും ലതിക സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.