എ.പി. സോണ
Posted On
date_range Updated On
date_range നഗ്ന ദൃശ്യ വിവാദം: സി.പി.എം നേതാവിനെതിരെ ഡി.ജി.പിക്ക് മഹിള കോൺഗ്രസിന്റെ പരാതി
ആലപ്പുഴ: നഗ്ന ദൃശ്യ വിവാദത്തിൽ സി.പി.എം നേതാവ് എ.പി. സോണക്കെതിരെ പോക്സോ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം.പി പരാതി നൽകി. നിരവധി സ്ത്രീകളുമായുള്ള ബന്ധങ്ങൾ ചിത്രീകരിച്ച സോണയുടെ ഫോൺ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് പ്രധാന ആവശ്യം.
പാർട്ടി സ്ഥിരീകരിച്ച ഗൗരവതരമായ പരാതി പൊലീസിന് കൈമാറിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
ഫോണിൽ നഗ്ന ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിന് ആലപ്പുഴ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം എ.പി. സോണയെയാണ് സി.പി.എം പുറത്താക്കിയത്. മൂന്ന് ഫോണുകൾ കേന്ദ്രീകരിച്ചാണ് വിഡിയോകളും ദൃശ്യങ്ങളും ഒളിപ്പിച്ചതെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.