Representational Image
Posted On
date_range Updated On
date_range പൊലീസ് കൈകാട്ടിയതും ഡ്രൈവർ ഇറങ്ങി ഓടി; ഓട്ടോയിൽ നിന്ന് കണ്ടെടുത്തത് 260 കുപ്പി മാഹി മദ്യം
പയ്യോളി: മാഹിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 260 കുപ്പി വിദേശമദ്യം പയ്യോളി പൊലീസ് പിടികൂടി. ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ദേശീയപാതയില്‍ പയ്യോളി ടൗണിനു വടക്കു മദ്യം പിടികൂടിയത്.
പൊലീസിന്‍റെ വാഹന പരിശോധനക്കിടയിലാണ് മദ്യവേട്ട. പരിശോധന ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തിരിച്ചു പോകാന്‍ ശ്രമിക്കുകയായിരുന്ന ഓട്ടോ പൊലീസ് തടയുകയായിരുന്നു. ഇതിനിടെ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവര്‍ ഇറങ്ങിയോടി. തുടര്‍ന്നുള്ള പരിശോധനയിലാണ് കാര്‍ഡ്ബോഡ് പെട്ടികളിലായി സൂക്ഷിച്ച 500 മില്ലി ലിറ്ററിന്‍റെ 260 കുപ്പി മദ്യം കണ്ടെത്തിയത്. 80,000 രൂപയോളം വില കണക്കാക്കുന്നു.
പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.