മഹാരാജാസ് പ്രിൻസിപ്പലിനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി

കൊച്ചി: മഹാരാജാസ് കോളജിലെ ചുവരെഴുത്ത് വിവാദത്തിൽ കോളേജ് പ്രിന്‍സിപ്പലിന് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയ പ്രിന്‍സിപ്പലിന്റെ നടപടി ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. ചുമരിലെഴുതിയ ഭാഷ ശരിയാണോ എന്ന് പരിശോധിക്കും. കാമ്പസിനകത്ത് പൊലീസ് കയറിയ നടപടി ശരിയായില്ല. മഹാരാജാസില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

മതവിദ്വേഷം വളർത്തുന്നതിനും അശ്ലീല ചുവയുള്ളതുമായ പദങ്ങളാണ് ചുമരിൽ എഴുതിയതെന്ന് പ്രിൻസിപ്പൽ ആരോപിച്ചിരുന്നു. സംഭവത്തിൽ ആറു വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർന്ന് പോലീസ് കേസെടുത്തിരുന്നു.

Tags:    
News Summary - maharajas issue: education minister supports principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.