കൊച്ചിയിൽ സിനിമ പ്രവർത്തകർക്കുനേരെ ഗുണ്ടാ ആക്രമണം

കൊച്ചി: സിനിമാ പ്രവർത്തകർക്കുനേരെ ഗുണ്ടകളുടെ  ആക്രമണം. നിർമാതാവായ മഹാ സുബൈർ, പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദുഷ സെക്യൂരിറ്റി ജീവനക്കാരൻ എന്നിവരെയാണ് മദ്യ ലഹരിയിലായിരുന്ന പത്തംഗ സംഘം ആക്രമിച്ചത്. 

ഇവരെ അക്രമികൾ കമ്പിവടി കൊണ്ടു തലക്കടിക്കുകയായിരുന്നു. തലയ്ക്കും വലതു ചെവിക്കും പരിക്കേറ്റ സുബൈറിനെയും തലക്ക് മാരകമായി ക്ഷതമേറ്റ സെക്യൂരിറ്റി ജീവനക്കാരനെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഹോട്ടലിലെ ബീയർ പാർലറിൽ മദ്യപിക്കുകയായിരുന്ന യുവാക്കൾ അക്രമാസക്തരാവുകയും സെക്യുരിറ്റി ജീവനക്കാരനെ മർദിക്കുകയുമായിരുന്നു. ആകാശ മുട്ടായി സിനിമയുടെ പ്രൊഡക്ഷൻ സംഘം താമസിക്കുന്ന ഹോട്ടലിലേക്ക് കാറിൽ വന്നിറങ്ങിയ സുബൈറിനെ നോ പാർക്കിങ് ബോർഡ് ഉപയോഗിച്ചാണ് അക്രമിച്ചത്.

സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും തമ്മനം സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.


  

Tags:    
News Summary - Maha Subair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.