തിരുവനന്തപുരം: മദ്റസ അധ്യാപകർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാനുദ്ദ േശിച്ചുള്ള 2019ലെ കേരള മദ്റസാധ്യാപക ക്ഷേമനിധി ബിൽ നിയമസഭ പാസാക്കി. 2010ൽ രൂപവത്കരി ച്ച കേരള മദ്റസാധ്യാപക ക്ഷേമനിധി പദ്ധതിയിൽ അംഗമായിരുന്നവരുടെ ആനുകൂല്യങ്ങൾ വ ർധിപ്പിക്കാൻ ക്ഷേമനിധി ബോർഡ് രൂപവത്കരിക്കാനും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾക്ക് വ്യവസ്ഥ ചെയ്യാനുമായാണ് നിയമനിർമാണം നടത്തിയത്. നേരത്തേ ഓർഡിനൻസായി സർക്കാർ ഇത് നടപ്പാക്കിയിരുന്നു.
മന്ത്രി കെ.ടി. ജലീലാണ് ബിൽ അവതരിപ്പിച്ചത്. ക്ഷേമനിധി പദ്ധതിയെ ക്ഷേമനിധി ബോർഡായി ഉയർത്തിയതാണ് പ്രധാന നടപടി. സർക്കാർ നാമനിർദേശം ചെയ്യുന്നയാളാകും ബോർഡ് ചെയർമാൻ. മദ്റസ അധ്യാപകരിൽനിന്ന് നാലുപേരും മദ്റസാ കമ്മിറ്റികളുടെ പ്രതിനിധികളായി നാലുപേരും ഉൾപ്പെടെ ഒമ്പത് ഔദ്യോഗിക അംഗങ്ങളും അഞ്ച് അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെടുന്നതാണ് ഭരണസമിതി. സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം മദ്റസ അധ്യാപകരുണ്ടെന്നാണ് കണക്ക്.
നിലവിൽ 22,500 പേരാണ് പദ്ധതിയിൽ ചേർന്നത്. ഇതിൽ 6,000 പേർ ബോർഡ് നിലവിൽവന്നശേഷം അംഗങ്ങളായവരാണ്. 65 വയസ്സ് പൂർത്തിയായവരും അംഗത്വമെടുത്ത് അഞ്ചുവർഷം കഴിഞ്ഞവരുമായ അംഗങ്ങൾക്കാണ് നിലവിൽ 1000 രൂപ പെൻഷൻ നൽകുന്നത്. പുതിയ പദ്ധതി പ്രകാരം 2020 ഏപ്രിൽ ഒന്നുമുതൽ പ്രായം 60 ആയി കുറയ്ക്കാൻ തീരുമാനിച്ചതായി മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. കുറഞ്ഞ പെൻഷൻ തുക 1500 രൂപയും കൂടിയത് 7500 രൂപയുമാണ്. നിലവിൽ 230 പേർക്ക് പെൻഷൻ ലഭിക്കുന്നുണ്ട്. വിവാഹ ധനസഹായം, സ്കോളർഷിപ്, പലിശരഹിത ഭവനവായ്പ തുടങ്ങിയവയും നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.