പള്ളിയുടെ മുകളിൽനിന്ന് വീണു മദ്റസാധ്യാപകന്‍ മരിച്ചു

കോഴിക്കോട്: കുറ്റിച്ചിറ മുച്ചുന്തി പള്ളിയുടെ മുകളില്‍നിന്ന് വീണ് മദ്റസാധ്യാപകന്‍ മരിച്ചു. മലയമ്മ വെസ്റ്റ് വെണ്ണക്കോട് കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്‍ലിയാര്‍ (53) ആണ് മരിച്ചത്. ഉച്ചക്ക് പ്രാർഥനക്ക് ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

കഴിഞ്ഞ 25ലേറെ വര്‍ഷമായി മുച്ചുന്തി ഇഹ്യാഉദ്ദീന്‍ മദ്റസയില്‍ അധ്യാപകനാണ്. ഭാര്യ: മൈമൂന. മക്കള്‍: മുഹ്സിന്‍, മുര്‍ഷിദ്, മുഫീദ, മിന്നത്ത്. മരുമക്കള്‍: റിഷാദ് (മുടൂര്), ഫാത്തിമ സഫ്വാന. സഹോദരങ്ങള്‍: ബഷീര്‍, ഖദീജ, സഫിയ, റസിയ, സാജിദ, പരേതനായ അബ്ദുറസാക്ക്. മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച മുച്ചുന്തി പള്ളിയില്‍. ഖബറടക്കം വെണ്ണക്കോട് ഏച്ചുകുന്ന് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Tags:    
News Summary - Madrasa teacher died after falling from the top of the mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.