ഇനി മാവോവാദി സമരങ്ങള്‍ക്ക് പ്രസക്തിയില്ല- നക്സല്‍ വര്‍ഗീസിന്‍െറ സഹപ്രവര്‍ത്തകര്‍

കോഴിക്കോട്:  മാവോവാദി സമരത്തിന് ഇന്നത്തെ കാലത്ത് പ്രസക്തിയില്ളെന്ന് നക്സല്‍ നേതാവ് വര്‍ഗീസിന്‍െറ സഹപ്രവര്‍ത്തകര്‍. കേരളത്തിലെ ആദ്യ ആദിവാസി രാഷ്്ട്രീയ തടവുകാരായ  ബട്ടിയും ഗോണിയും വര്‍ഗീസിന്‍െറ സഹപാഠിയായിരുന്ന കുന്നേല്‍ കൃഷ്ണനുമാണ് മാവോവാദി സമരത്തിന് പ്രസക്തിയില്ളെന്ന് അഭിപ്രായപ്പെട്ടത്. ബട്ടിയെയും ഗോണിയെയും  വര്‍ഷങ്ങള്‍ക്ക് ശേഷം  മാധ്യമം കണ്ടത്തെുകയായിരുന്നു. തിങ്കളാഴ്ച പുറത്തിറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പിലാണ് ഈ എക്സ്ക്ളുസീവ് അഭിമുഖങ്ങള്‍ ഉള്ളത്.

"അന്ന് സമരം ചെയ്തത് നല്ലതിനായിരുന്നുവെന്ന ഉറച്ച ബോധ്യമുണ്ട്. അന്നത്തെ സമരംകൊണ്ട് ഏറെ മാറ്റമുണ്ടായി. അടിമപ്പണി ചെയ്യുന്ന കാലത്ത് സമരം ചെയ്ത് കൂലിയില്‍ വര്‍ധന വരുത്താന്‍ കഴിഞ്ഞത് ചില്ലറക്കാര്യമല്ല. എന്നാല്‍, ഇനി അത്തരം സായുധവിപ്ളവത്തിന് പ്രസക്തിയില്ല." ബട്ടി പറയുന്നു. 
"കൊല്ലും കൊലയുംകൊണ്ടൊരു വിപ്ളവം ഇവിടെ നടക്കില്ല എന്നാണ് ഇപ്പോഴത്തെ ഞങ്ങളുടെ ഉറച്ച ബോധ്യം. ഇക്കാലത്ത് സമാധാനപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സമൂഹത്തില്‍ മാറ്റമുണ്ടാക്കേണ്ടതെന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാന്‍. മാവോവാദ രാഷ്ട്രീയത്തിന് ഇന്ന് പ്രസക്തിയില്ലാതാവുന്നത് അതുകൊണ്ടാണ്. പഴയ കാലമല്ല ഇന്ന്. അവരുടെ രീതികള്‍കൊണ്ടൊന്നും ഒരു മാറ്റവുമുണ്ടാക്കാന്‍ കഴിയില്ല. സായുധ വിപ്ളവത്തിന് പറ്റിയ അന്തരീക്ഷമൊന്നുമല്ല ഇപ്പോഴുള്ളത്." ഗോണി അഭിപ്രായപ്പെട്ടു.

ചെയ്ത കാര്യങ്ങളൊന്നും തെറ്റായി ഇതുവരെ തോന്നിയിട്ടില്ല. ഏറ്റവും നല്ല കാര്യങ്ങളാണ് ചെയ്തത് എന്നു തന്നെയാണ് കരുതുന്നത്. 1970കളില്‍ വയനാട്ടിലെ ആദിവാസികളുടെ അവസ്ഥയും ഇന്നത്തെ അവസ്ഥയും താരതമ്യം ചെയ്യുമ്പോള്‍ അന്ന് സംഭവിച്ചതൊക്കെ നല്ലതിനായിരുന്നുവെന്ന് ബോധ്യമാകും. അന്ന് സായുധ വിപ്ളവത്തിനുള്ള സാഹചര്യമുണ്ടായിരുന്നു. മാവോവാദികള്‍ പറയുന്ന കാര്യങ്ങളില്‍ കുറെ ശരിയുണ്ട്. എന്നാല്‍, ഇന്നത്തെ ആഗോളീകരണ കാലഘട്ടത്തില്‍ സായുധ വിപ്ളവത്തിലൂടെ കാര്യങ്ങള്‍ നേടാമെന്നു കരുതുന്നത് മൗഢ്യമാണ്. ഗറിലസമരമുറകള്‍ക്ക് പ്രസക്തിയില്ലാത്ത കാലഘട്ടമാണിത്. ആശയ വിനിമയത്തില്‍ ലോകം അങ്ങേയറ്റം മുന്നേറിക്കഴിഞ്ഞിരിക്കുന്ന സമയത്ത് പശ്ചിമഘട്ട മലനിരകളിലോ മറ്റോ ഒളിച്ചിരുന്ന് ഗറിലസമരം നടത്തുമ്പോള്‍ അവരുടെ ക്യാമ്പ് കണ്ടുപിടിക്കാനും അതു തകര്‍ക്കാനും ഭരണകൂടത്തിന് ഒരു വിഷമവുമില്ല. കുന്നേല്‍ കൃഷ്ണന്‍ പറഞ്ഞു. ബട്ടിയും ഗോണിയും കുന്നേല്‍ കൃഷ്ണനുമായി മാധ്യമം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് നിസാര്‍ നടത്തിയ അഭിമുഖങ്ങളുടെ പൂര്‍ണ രൂപം മാധ്യമം ആഴ്ചപ്പതിപ്പില്‍.

 

Tags:    
News Summary - madhyamam weekly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.